സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/പാൽ

Schoolwiki സംരംഭത്തിൽ നിന്ന്
പാൽ

ഈ ഒരുമ്പട്ടൊളെക്കൊണ്ട് തോറ്റല്ലോ കൃഷ്ണാ...
എടീ സ്വപ്നജീവി,
പാലടുപ്പത്തുവെച്ചേച്ച് ഇവളിതെവിടെപ്പോയിക്കെടക്കണോ എന്തോ?
പ്രിയേ....
എടീ...പ്രിയേ...
ഈ മൂധേവി എവിടെപ്പോയപ്പാ....
ഭവാനിയമ്മ ദേഷ്യത്തോടെ സ്റ്റൗ ഓഫാക്കി.
അശ്രീകരം !
അവളുടെ കാലെടുത്തു വച്ചതോടെ ഈ വീടിന്റെ കഷ്ടകാലം തുടങ്ങി...
എന്റെ മോനെ തെക്കോട്ടെടുത്തു...
രണ്ട് കരിങ്കിടാങ്ങളുണ്ട്.
അവളെ പോലെന്നേ...
ആരുടേതാണോ....ഫൂ.....
എടീ... ഭവാനി....നീ എന്താ ഈ കാട്ടണത്.
അല്ല, ആ കുട്ടി വന്നു കേറീപ്പതൊട്ടു തുടങ്ങീതല്ലേ നിന്റെ പോര്.
പകലത്തെപ്പോര് പോരാഞ്ഞാണോ...
ഉറക്കത്തിലെപ്പോര്...
രാമൻ നായർ ക്ഷോഭത്തോടെ ചോദിച്ചു.

ട്രീസ ടൈറ്റസ്
9 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ