സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/പ്രപഞ്ച സത്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രപഞ്ച സത്യം

പൊഴിയുന്ന ഇലകളെക്കൊണ്ടല്ല
വിരിഞ്ഞു നിൽക്കുന്ന പൂക്കളെക്കൊണ്ട്
നിങ്ങളുടെ തോട്ടം ഗണിക്കുക
മേഘങ്ങളെക്കുറിച്ച് ചിന്തിക്കാതെ
സുവർണ്ണ നിമിഷങ്ങളെക്കൊണ്ട്
നിങ്ങളുടെ ദിവസങ്ങളറിയുക
നിഴലുകൊണ്ടല്ല നിങ്ങളുടെ രാത്രികൾ
നക്ഷത്രങ്ങൾക്കൊണ്ടറിയുക
കണ്ണീരുകൊണ്ടല്ല പുഞ്ചിരി
കൊണ്ട് ജീവിതത്തെ അറിയുക
നിങ്ങളുടെ ജന്മദിനത്തിൽ
വയസ്സ് കണക്കാക്കേണ്ടത് നേടിയ
സുഹൃത്തുകളുടെ അടിസ്ഥാനത്തിലാണ്
അല്ലാതെ വർഷങ്ങളെണ്ണിയല്ല !

അനശ്വര പി
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത