സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ബഹു ബൽത്താസറച്ചൻ പ്രഥമഹെഡ്മാസ്റ്ററായി ചാർജ്ജെടുത്തു.1948 മെയ് മാസം 19 ന് ഒന്നാമത്തെ വിദ്യാർത്ഥിയായി മണ്ണനാൽ എം വി ജോസഫിനെ പ്രവേശിപ്പിച്ചു. ബഹുമാന്യരായ പി ജെ മാത്യൂ പള്ളിപ്പുറത്തുശ്ശേരി, കെ എം മാത്യു കുന്നപ്പള്ളി,ടി ഉലഹന്നാൻ,വി എം അഗസ്റ്റിൻഎന്നീ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ 44 ആൺകുട്ടികൾ വീതമുള്ള 2 ഡിവിഷനുകളോടു കൂടി നാലാം ഫോറം പ്രവർത്തനമാരംഭിച്ചു. 1949 ൽ മിഡിൽ സ്കൂൾ വിഭാഗം ആരംഭിച്ചു. 1951 മാർച്ചിൽ ആദ്യബാച്ച് എസ് എസ് എൽ സി പരീക്ഷയെഴുതി.കറിക്കാട്ടൂരിലെ ജനങ്ങളുടെ നിരന്തര അഭ്യർത്ഥന മാനിച്ച് അന്നത്തെ മാനേജരായിരുന്ന ബഹു ലിബേരിയൂസച്ചന്റെയും ഹെഡ് മാസ്റ്റർ വി ജെ ഇമ്മാനുവൽ നെടും തകിടിയുടെയും നേതൃത്വത്തിൽ സ്കൂളിന്റെ രജതജൂബിലി അത്യാഘോഷപൂർവ്വം കൊണ്ടാടി. ഹൈസ്കൂൾ വിഭാഗത്തിന് ആധുനിക സൗകര്യങ്ങളോടു കടിയ ഒരു കെട്ടിടം നിർമ്മിക്കണമെന്ന് മാനേജ്മെന്റും നാട്ടുകാരും തീരുമാനിക്കുകയും 1992 ൽ കെട്ടിടനിർമ്മാണം ആരംഭിക്കുകയും ചെയ്തു. മൂന്നു നിലകളുള്ള അതിമനോഹരമായ കെട്ടിടം 1995-ൽ പൂർത്തീകരിച്ചു. 1998-ൽ അന്നത്തെ മാനേജരായിരുന്ന ഫാ. എയ്​ഡൻ കുളത്തിനാലിന്റെയും ഹെഡ് മാസ്റ്ററായിരുന്ന ശ്രീ. കെ. എം. ജോണിന്റെയും റവ. ഫാ. ജോർജ്ജ് വയലിൽ കളപ്പുരയ്ക്കലിന്റെയും നേതൃത്വത്തിൽ സ്ക്കൂളിന്റെ സുവർണ്ണ ജൂബിലി വൈവിദ്ധ്യ​മാർന്ന പരിപാടികളോടെ ആഘോഷിച്ചു. കേരളാ ഗവൺമെന്റ് 1997 ൽ സ്കൂളുകളോടനുബന്ധിച്ച് +2 കോഴ്സുകൾ ആരംഭിക്കുവാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോൾ തന്നെ +2 അനുവദിപ്പിക്കാനുള്ള ശ്രമം കറിക്കാട്ടൂരും ആരംഭിച്ചു. അന്നത്തെ മാനേജരായിരുന്ന ഫാ. ജോർജ് വയലിൽ കളപ്പുരയുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായി രണ്ടായിരാമാണ്ടിൽ +2 കോഴ്സിന് അനുവാദം ലഭിക്കുകയും ഓഗസ്റ്റ് മാസം ഏഴാം തിയതി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. പ്രഥമ പ്രിൻസിപ്പാളായി റവ.ഫാ.ജോസ് ആനിത്തോട്ടം ചാർജെടുത്തു. സ്കൂളിന്റെ വർത്തമാനകാല പുരോഗതിയുടെ അടിസ്ഥാനശിലകളായി നില കൊള്ളുന്ന റവ.ഫാ.ടോമി നെല്ലുവേലിയുടെയും ശ്രീ ജോസ് ജോസഫിന്റെയും ദീർഘവീക്ഷണത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. സ്കൂളിന്റെ സമഗ്രമായ പുരോഗതിയിൽ സർവ്വാത്മനാ സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് മണ്ണാപറമ്പിലിന്റെയും പി.റ്റി.എ പ്രസിഡന്റ് ശ്രീ ടോമി ഇളംതോട്ടത്തിന്റെയും സേവനങ്ങൾ വില മതിക്കാനാകാത്തതാണ്. ഈ അക്ഷരദേവാലയത്തിന്റെ നാമധാരിയായ ചാവറയച്ചന്റെ സ്വർഗ്ഗീയമാധ്യസ്ഥവും അദൃശ്യസാന്നിധ്യവും വഴി ഈ കലാലയം ഉത്തരോത്തരം പുരോഗതിയിലേക്ക് കുതിക്കുകയാണ്.കലാ കായിസാംസ്കാരികആധ്യാത്മീകരാഷ്ട്രീയരംഗങ്ങളിൽ കതിർകനമുള്ള വളരെ അധികം പ്രതിഭകൾക്ക് ജന്മം കൊടുത്തു കൊണ്ട് നാടിന്റെ ദീപശിഖയായി ഈ സരസ്വതീ ക്ഷേത്രം നില കൊള്ളുന്നു. ഹെഡ് മാസ്റ്റർ 1 റവ.ഫാ.ബൽത്താസർ 6-5-1948 2