സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/ചരിത്രം

സ്കൂളുകൾ തുടങ്ങാൻ അനുമതി കിട്ടിക്കഴിഞ്ഞപ്പോൾ സ്ക്കൂളുകൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തുകയായിരുന്നു പ്രധാന പ്രശ്നം.സമുദായസ്നേഹികളായ ആളുകളുടെ വീടിന്റെ മുറികളും വരാന്തയും ക്ലസ്സ്റൂമുകളായി മാറി. സി.സി.പി.എൽ.എം.ആംഗ്ലോ ഇൻഡ്യൻ സ്ക്കൂൾ ആദ്യം ആരംഭിച്ചത് ബഹുമാന്യനായ സ്റ്റാൻലിലൂയിസിന്റെ പുരയിടത്തിലായിരുന്നു. കേവലം പശു തൊഴുത്ത് നവീകരിച്ച് അത് സ്ക്കൂളാക്കി മാറ്റി.ഷെവലിയർ സി.പിയലൂയിസ് മെമ്മേറിയൽ ആംഗ്ലോ ഇൻഡ്യൻ പ്രൈമറി സ്ക്കൂൾ 1976-ൽ യു.പി. സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.1982-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ കാലം മുതൽ 1989 വരെ ശ്രീമതി വിക്റ്റോറിയ ഫെർണാണ്ടസ്സായിരുന്നു സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ്.1985 ൽ ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് 95.2% വിജയം കരസ്ഥമാക്കി.തുടർന്നുള്ള വർഷങ്ങളിലും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചു. 1989-2000 കാലയളവിൽ ശ്രീമതി സൂസമ്മ എബ്രഹാം ആയിരുന്നു സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് 1990-1993 കാലയളവിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ്മേനി കൊയ്തത് എടുത്തുപറയത്തക്കനേട്ടമാണ്. 1995-ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ശരത്ത് എസ്.രാമനാരായണൻ സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനം നേടി.പിന്നീട് തുടർച്ചയായി നൂറുശതമാനം വിജയം തന്നെയായിരുന്നു.1994 ൽ കൊച്ചി കോർപ്പറേഷൻ മികച്ച ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസിനായി നൽകിയ റ്റി.സി.ഐസക് അവാർഡ് ശ്രീമതി സൂസമ്മ എബ്രഹാം നേടുകയുണ്ടായി കൂടാതെ 1997 ൽ സംസ്ഥാന സംസ്ഥാനഗവൺമെന്റ് നൽകിയ മികച്ച ഹെഡ്മിസ്ട്രസിനുള്ള അവാർഡും 2000-ൽ ഇൻഡ്യാ-ഗവൺമെന്റിൽ നിന്നും ദേശീയ അവാർഡും കരസ്ഥമാക്കുകയുണ്ടായി.

തുടർന്ന് എച്ച്.എം ആയ ശ്രീമതി ക്രിസ്റ്റീന ഡിക്കൂഞ്ഞ (2000-2005) തന്റെ മുൻഗാമിയിൽ നിന്നും അല്പം പോലും പ്രവർത്തനത്തിൽ പിന്നിലല്ലെന്ന് തെളിയിക്കുമാറ് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.2005-ൽ സംസ്ഥാനഗവൺമെന്റിൽ നിന്നും മികച്ച പ്രധാനധ്യാപികക്കുള്ള അവാർഡ് നേടുകയും ചെയ്തു. തുടർന്ന് ശ്രീമതി ജസീന്ത അവരേവ് എച്ച്.എം ആയി സ്ഥാനമേൽക്കുകയും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുകയും ചെയ്തു.2007-ൽ ശ്രീമതി ജസീന്ത സ്ഥലം മാറിപ്പോയ ഒഴിവിലേയ്ക്ക് ശ്രീമതി എലിസബത്ത് ഡിസിൽവ എച്ച്.എം ആയി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നയിച്ച് കൊണ്ടുപോകുകയും ചെയ്തു വരുന്നു.ശ്രീമതി എലിസബത്ത് ഡിസിൽവ 2010 മാർച്ച് 31 ന്‌ വിരമിക്കുകയും ഏപ്രിൽ 1ന്‌ ശ്രീമ.ടോണിലാ ഡിസൂസ സ്ഥാനമേൽക്കുകയും ചെയ്തു..ടി അധ്യാപികയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്വസ്വലവും പ്രവർത്തനക്ഷമവും ആക്കുവാൻ സാധിച്ചിട്ടുണ്ട്.2015 ഏപ്രിൽ മാസം ടി, എച്ച് എം, കോർപ്പറേറ്റു സ്‌കൂളായ ലൊറേറ്റോവിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടന്ന് ശ്രീമതി മെറീറ്റ ഒലിവർ സ്ഥാനമേൽക്കുകയും ചെയ്തു.ശ്രീമതി മെറീറ്റ ഒലിവർ സ്ഥാനമേറ്റതിനു ശേഷം സ്‌കൂളിന്റെ ഭൗതികവും അക്കാദമികവും ആയ ഉന്നമനത്തിനായി ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ശൗച്യാലയങ്ങൾ പുനഃനിർമ്മിക്കുകയും സ്‌കൂൾകെട്ടിടം നവീകരിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്തു.പുതുതായി ഒരു സയൻസ് ലാബ് നിർമ്മിക്കുകയും ലാബിനെ ആധുനിക സജ്ജീകരങ്ങളോടുകൂടിയതാക്കിത്തീർത്തു.സ്മാർട്ട് ക്ലാസ് മുറികളും കെട്ടിടങ്ങളുമായി പരിഷ്‌ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.പുതിയ അധ്യയന വർഷം.കളിക്കളം പുനർനവീകരണത്തിനായുള്ള ഒരു പ്രൊജക്റ്റ് ആസൂത്രണത്തിലിരിക്കുന്നു. തന്റെ പൂർവ വിദ്യാലയത്തിനുള്ള സംഭാവനയായി ഹൈബി ഈഡൻ എം എൽ എ നൽകിയ ഉച്ചയൂണ് പദ്ധതിക്കുവേണ്ടിയുള്ള പാചകപ്പുരയുടെ നിർമ്മാണം പുരോഗമിക്കുന്നു.

                  സി.സി.പി.എൽ.എം സ്ക്കൂൾ പാഠ്യവിഷയങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിലും അതിന്റെ മികവ് പ്രകടിപ്പിച്ച്കൊണ്ട് ജൈത്രയാത്ര തുടരുന്നു.സ്ക്കൂളിന്റെ ആരംഭകാലംമുതൽ തന്നെ സംസ്ഥാന കലോൽത്സവങ്ങളിലും കായികമേളകളിലും അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.തുടർച്ചയായ 12 വർഷങ്ങൾ സംസ്ഥാന യുവജനോത്സവത്തിൽ ബാൻഡ്മേളത്തിൽ ഒന്നാം സ്ഥാനവും കൂടാതെ വൃന്ദവാദ്യം,ദഫ്മുട്ട്,അറവന മുട്ട്,പൂരക്കളി മുതലായ ഇനങ്ങളിൽ ഒന്നാം സ്ഥാനവും നേടി. സ്ക്കൂളിന്റെ യശസ്സ്  വർദ്ധിപ്പിക്കുന്നു. വർഷങ്ങളായി സംസ്കൃതോത്സവത്തിൽ ഓവർ ഓൾ നേടി വരുന്ന ഒരു വിദ്യാലയമാണ് സിസിപി എൽ എം.സംസ്ഥാന തലത്തിൽ വരെ മത്സരാർത്ഥികൾ സമ്മാനാർഹമാകുന്ന പാരമ്പര്യമാണ് സ്‌കൂളിന്റേത്. 
              വിദ്യാരംഗം കലാ-സാഹിത്യ വേദി വർഷങ്ങളായി ഒട്ടേറെ  സമ്മാനങ്ങൾ നേടിയിട്ടുണ്ട്.യുവജനോത്സവ ബാലകലോത്സവ സംകൃതോത്സവങ്ങളിൽ ഒട്ടേറെ പ്രതിഭകളെ സൃഷ്ടിക്കുകയും ഉയർത്തിക്കൊണ്ട് വരികയും ചെയ്തു പോരുന്നു.പ്രശസ്തരായ ഒട്ടേറെ പിന്നണി ഗായകരും ചലച്ചിത്ര താരങ്ങളും സാമൂഹ്യ രംഗങ്ങളിൽ ഉന്നത സ്ഥാനം വഹിക്കുന്നവരും സ്‌കൂളിന്റെ സംഭാവനകളാണ്.