സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രതിഭയോടൊപ്പം

പ്രതിഭയോടൊപ്പം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെ വിദ്യാർഥികളും അധ്യാപകരും ISRO മുൻ ഡയറക്ടർ ആയിരുന്ന ശ്രീ.കുട്ടി സാറിനെ ആദരിച്ചു.പ്രധാനാധ്യാപിക പി.ഗീത നേതൃത്വം നൽകി .അദ്ദേഹം കുട്ടികളുമായി സംവദിച്ചു.



എസ്.എസ്.എൽ.സി അയൽപക്ക പഠന ക്യാമ്പ്

എസ്.എസ്.എൽ.സി അയൽപക്ക പഠന ക്യാമ്പ്

വിദ്യാലയത്തിലെ സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പത്താംതരം വിദ്യാർഥികൾക്കായി അയൽപക്ക പഠന ക്യാമ്പ് സംഘടിപ്പിച്ചു.സഹോദര സ്‌ഥാപനമായ സി.എം.സി ബോയ്സ് ഹൈസ്‌കൂളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ.എം.രാധാകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.കൗൺസിലർ ശ്രീ.കൃഷ്ണൻ കല്ലാരംകെട്ടിൽ അധ്യക്ഷത വഹിച്ചു.ജില്ലയിലെ പ്രഗത്ഭരായ അധ്യാപകർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.


ഭക്ഷ്യമേള

ഭക്ഷ്യമേള

വിദ്യാലയത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.വിദ്യാർഥികൾ വിവിധങ്ങളായ വിഭവങ്ങൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവരികയും അവയുടെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.ഭക്ഷ്യ വിഭവങ്ങളുടെ വിൽപ്പനയും നടന്നു.മാനേജർ ശ്രീ.സി.എം.രാജൻ ഉൽഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി വത്സൻ മാസ്റ്റർ നേതൃത്വം നൽകി.

പഠനോത്സവം

പഠനോത്സവം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം പഠനോത്സവം സംഘടിപ്പിച്ചു.വിദ്യാർഥികൾ ഒരു വർഷം ആർജ്ജിച്ച അറിവുകളുടെ അവതരണം നടന്നു.