സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓരോ സ്ഥാപനത്തിനും അത് നിലനിൽക്കുന്ന പ്രദേശങ്ങളുടെ ചരിത്രം പറയാനുണ്ടാകും. പണ്ട് പണ്ട് മലയാളനാട്ടിലെ 32 പൗരാണിക ഗ്രാമങ്ങളിൽ പ്രഥമസ്ഥാനം ആയിരുന്നു പെരുവനം ഗ്രാമത്തിന്. കലാവൈഭവങ്ങളുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന താളവാദ്യങ്ങൾ, മേളം ഇവ മനുഷ്യമനസ്സുകളിൽ ദൈവാനുഭൂതിയായ മോക്ഷ പുഷ്പങ്ങൾ വിരിയിക്കാൻ ഉതകുന്നതാണ്. പെരുന്തച്ചന്റെ ശില്പചാരുത വിളിച്ചോതുന്ന കഴിവുറ്റ കലാകാരന്മാരുടെ ജന്മ കർമ്മ സ്ഥലമാണ് ഈ പ്രദേശം. കാർഷിക സമൃദ്ധി വിളിച്ചോതുന്ന വയലുകൾ ആൽ ചുറ്റപ്പെട്ട പ്രദേശം, ഏവരും ചേരുന്ന ഇടം ചേർപ്പ് പ്രദേശം..

105 വർഷങ്ങൾക്കു മുൻപ് ചേർപ്പിലും പരിസരത്തുമുള്ള വിദ്യാർത്ഥികൾ ആധുനിക വിദ്യാഭ്യാസത്തിന് തൃശ്ശൂരിലോ ഒല്ലൂരിലോ ഉള്ള വിദ്യാലയങ്ങളെ ആണ് ആശ്രയിച്ചിരുന്നത്. അങ്ങനെ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ വിട്ട് സന്ധ്യ ആകുമ്പോഴാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത് ഈ കാഴ്ച സ്ഥിരം കാണുന്ന ചിറ്റൂർ മനക്കൽ നാരായണൻ നമ്പൂതിരിപ്പാടാണ് ഇതിനൊരു പരിഹാരമായി കൊണ്ട് തന്റെ നാട്ടുകാരുടെ ശ്രേയസിനു വേണ്ടി സിഎൻഎൻ വിദ്യാലയങ്ങൾക്ക് തുടക്കമിട്ടത്. ചേർപ്പ് കാരുടെ പ്രതീക്ഷിതമായ സുദിനം ആയി 1916 ൽ സിഎൻഎൻ വിദ്യാലയം ആദ്യമായി തുറക്കപ്പെട്ടു.1985 ൽ ഊരകം കേന്ദ്രമായി പ്രവർത്തിക്കുന്ന സഞ്ജീവനി സമിതി വിദ്യാലയ മാനേജ്‍മെന്റ് സ്ഥാനം ഏറ്റെടുത്തു..

നിസ്വാർത്ഥതയോടെ അറിവും അനുഭവങ്ങളും പങ്കുവെച്ച അധ്യാപകർ, സർവ്വതോന്മുഖമായ മാറ്റം ഉൾക്കൊണ്ട് നാടിനും വീടിനും സമ്പത്തായ വിദ്യാർത്ഥികൾ, തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം എത്തുമ്പോൾ പ്രതീക്ഷയുടെ പൂത്തിരി തെളിയിച്ച രക്ഷിതാക്കൾ, നാടിന്റെ നന്മയ്ക്ക് വിദ്യാലയത്തിന്റെ പങ്ക് അടുത്തറിഞ്ഞ നാട്ടുകാർ, ഓരോ കുട്ടിക്കും സൗജന്യവും സംരക്ഷിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് പ്രയത്നിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ.. ഇവയെല്ലാമാണ് നമ്മുടെ വിദ്യാലയത്തെ പവിത്രം ആക്കിയത്...ഇന്നിപ്പോൾ CNNGLPS ൽ 16 ഡിവിഷനുകളിളായി 513 കുട്ടികൾ പഠിക്കുന്നു...