സി എം എസ്സ് എൽ പി എസ്സ് വെങ്ങളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു ലോവർ പ്രൈമറി സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. കേടുപാടില്ലാത്ത ഒരു സ്കൂൾ കെട്ടിടം ഉണ്ട്. കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബോർഡുകൾ,ബെഞ്ചുകൾ, കസേരകൾ ഇവ ഉണ്ട്. അധ്യാപകർക്ക് ഉപയോഗത്തിനുള്ള മേശകൾ, കസേരകൾ ഉണ്ട്. ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി അലമാര ഉണ്ട്. സ്കൂൾ റെക്കോർഡുകൾ ക്രമീകരിച്ചു വെച്ചിരിക്കുന്ന അലമാരകൾ, ബുക്ക് ഷെൽഫുകൾ ഇവ ഉണ്ട്. ഉച്ചഭക്ഷണം ക്രമീകരിക്കുന്നതിന് അടുക്കള, സാധനങ്ങൾ സൂക്ഷിക്കുന്നതിന് അരിപ്പെട്ടി മുതലായവ ഉണ്ട്. ആവശ്യത്തിനുള്ള ടോയ്‌ലെറ്റ്, മൂത്രപ്പുര ഇവ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ആവശ്യമായ വെള്ളം എപ്പോഴും ലഭിക്കുന്നതിന് മഴവെള്ള സംഭരണി ഉണ്ട് കൂടാതെ വാട്ടർ കണക്ഷൻ ഉണ്ട്. വൈദ്യുതി കണക്ഷൻ ഉണ്ട്. ഫാനുകൾ, ലൈറ്റുകൾ ഇവ പ്രവർത്തിപ്പിക്കുന്നു. കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിന് കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നുണ്ട്