സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികൾക്ക് വായനയുടെ വസന്തം പകർന്നുകൊടുക്കാൻ പര്യാപ്തമാണ്. കരുവന്നൂർ സെന്റ്‌ ജോസഫ് വിദ്യാലയത്തിലെ സ്കൂൾ ലൈബ്രറി. അധ്യനവർഷാരംഭത്തിൽതന്നെ ഓരോ ക്ലാസ്സിലേക്കും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ നൽകുകയും വിദ്യാർത്ഥികൾ വായനാകുറിപ്പ് എഴുതി സൂക്ഷിക്കുകയും അധ്യാപകർ വിലയിരുത്തി മികച്ച വായനക്കാരെ കണ്ടെത്തി ആദരിക്കുകയും ചെയ്യുന്നു. ഓരോ ക്ലാസിലെയും ക്ലാസ് ലൈബ്രറി അതാതു ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഈ സംരംഭത്തിലൂടെ വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിക്കുകയും അക്ഷരങ്ങളും അക്കങ്ങളും അവരുടെ കൂട്ടുകാരായി മാറുകയും ചെയ്യുന്നു.