സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

കലക്കോട് മഹർഷി തപസ്സ് ചെയ്ത സ്ഥലം പിൽക്കാലത്ത് കഴക്കൂട്ടം എന്നറിയപ്പെട്ടു. കഴക്കൂട്ടത്ത് പിള്ളമാരും ഈ സ്ഥലത്തിന് ചരിത്രത്തിൽ ഒരു ഇടം നേടിക്കൊടുത്തു. ഐടി നഗരം എന്ന നിലയിൽ ലോകപ്രശസ്തി നേടിയ നഗരം കൂടിയാണ് കഴക്കൂട്ടം. കഴക്കൂട്ടത്ത് വടക്കുംഭാഗം എന്നറിയപ്പെടുന്ന ഞങ്ങളുടെ സ്കൂളായ സെൻറ് ആൻറണീസ് എൽപിഎസ്  സ്ഥിതിചെയ്യുന്നത്. നാഷണൽ ഹൈവേയിൽ നിന്നും കുറച്ചു മാറി മനോഹരമായ ഒരു അന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

സ്കൂൾ 09_06_1976 _ൽ സ്ഥാപിച്ചു. പാങ്ങപ്പാറ മേച്ചേരി കോണത്ത് വീട്ടിൽ എസ് കരുണാകരൻ നായരാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ. ആദ്യത്തെ വിദ്യാർത്ഥി കരിയിൽ മണക്കാട്ട് വിളാകത്ത് വീട്ടിൽ തുളസീധരൻ  മകൻ രാജഗോപാൽ S.T. തുടക്കത്തിൽ ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ ഓരോ ഡിവിഷൻ വീതം നാല് ഡിവിഷനോടെ സ്കൂൾ ആരംഭിച്ചു. ഇന്ന് അഞ്ച് അധ്യാപകരും ഒന്നു മുതൽ നാലു വരെ സ്റ്റാൻഡേർഡുകളിൽ ആയി 39 കുട്ടികളും ഇവിടെ പഠിക്കുന്നു.

മുൻ മേയറും ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎയുമായ V.k.പ്രശാന്ത്, കൗൺസിലർമാരായ ശ്രീരേഖ, L.S കവിത  ഉൾപ്പെടെയുള്ള നിരവധി ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ ഈ സ്കൂളിൻറെ സംഭാവനയാണ്. ഒരുകാലത്ത് അറുനൂറോളം കുട്ടികളും 20 അധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനം" കൊച്ചു സ്കൂൾ" എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ഈ നാടിന്റെ സാംസ്കാരിക കേന്ദ്രമായിരുന്ന ഈ സ്ഥാപനം നഗരവൽക്കരണത്തിന്റെയും  ചില അനാസ്ഥകളുടെയും ഫലമായി  നിലനിൽപ്പുതന്നെ ആശങ്കയിലായി എന്നാൽ ഇന്ന് പൊതുജന പങ്കാളിത്തത്തോടെ  വേറിട്ട പ്രവർത്തനങ്ങളുമായി ഏറെ പരിമിതികൾക്കിടയിൽ നിന്നുകൊണ്ട്  മുന്നേറുകയാണ്. സാമൂഹികപ്രതിബദ്ധതയുള്ള നാട്ടുകാരുടെ സഹായം ഈ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം