സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/അറിയാം കൊറോണയെ......

Schoolwiki സംരംഭത്തിൽ നിന്ന്
അറിയാം കൊറോണയെ......

എന്താണ് കൊറോണ വൈറസ്??
സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. മൈക്രോ സ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരിടത്തിന്റെ രൂപത്തിൽ കാണപെടുന്നത് കൊണ്ടാണ് crown എന്ന അർത്ഥം വരുന്ന 'കൊറോണ' എന്ന പേരിൽ ഈ വൈറസുകൾ അറിയപ്പെടുന്നത്. ഇനി രോഗലക്ഷണങ്ങൾ, വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തു ദിവസമാണ്. 5, 6 ദിവസമാണ് ഇൻക്യുബേഷൻ പീരിഡ്. പത്തു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവയാണ് രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങൾ.
എങ്ങനെയാണ് രോഗം പകരുന്നത്??
 മൃഗങ്ങളുമായുള്ള സമ്പർക്കം രോഗം പകരാൻ ഇടയാക്കുന്നു. മർസ് രോഗം ആദ്യം പകർന്നു പിടിച്ചത് ഒട്ടകങ്ങളിൽ നിന്നായിരുന്നു. രോഗിയുമായി അടുത്ത് ഇടപെഴുകുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരാം.രോഗി തുമ്മുകയോ, ചുമക്കുകയോ ചെയ്യുക വഴി വൈറസ് സമ്പർക്കമുള്ള ആളിലേ ക്കെത്തിപ്പെടാം.
 ലോകമെങ്ങും ആശങ്ക നിറച്ചു കൊണ്ട് കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. സാർസ് വൈറസുമയി അടുത്ത ബന്ധമുള്ള ഒരു വൈറസ് (SARs-CoV2) മൂലം ഉണ്ടാകുന്ന ഒരു പകർച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം 2019(COVID-19).ചൈനയുടെ തലസ്ഥാനമായ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പകർന്നു.
     വ്യക്തി ശുചിതും പാലിക്കുക, രോഗംബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം നൽകുന്നത് ഒഴിവാക്കുക, കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ്‌ നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു.
          ആദ്യത്തെ covid റിപ്പോർട്ട്‌ ചെയ്യുന്നത് 2019 december 10 നാണ്. ചൈനയിലേ വുഹാനിൽ ഹ്വനാൻ സാമുദ്രോത്പന്ന മാർക്കറ്റിലെ വ്യാപാരിയായ വെയ് ഗുകസ്യൻ രോഗബാധിതനാകുന്നു. ജനുവരി 7 കൊറോണ കുടുംബത്തിൽപെട്ട പുതിയ വൈറസിനെ കണ്ടെത്തിയതായി ചൈനയുടെ പ്രഖ്യാപനം. ജനുവരി 11 ആദ്യ മരണം. ഒരു 61 കാരനാണ് മരിച്ചത്. ജനുവരി 25 ആയപ്പോഴേക്കും മരണ സംഖ്യ 1000 കടന്നു. പതിയെ അത് ഇന്ത്യ യിലും വ്യാപിച്ചു. ഏപ്രിൽ 10 ലോകത്തിൽ രോഗ ബാധിതരുടെ എണ്ണം 16476335 കടന്നു. മരണം ഒരു ലക്ഷം കടന്നു. ഇന്ത്യയിൽ മരണം 229 ആയി ഉയർന്നു. ഇതിനിടയിൽ രോഗമുക്തി നേടിയവർ വേറെ ഏകദേശം 369116 പേർ.
          കൊറോണ വൈറസ് ലോകത്തെ ഭിതി യിലാഴ്ത്തുകയാണ് ഇന്നേവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തിന് ആകെ ഉള്ള മാർഗം, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക, സർക്കാർ നിയമം പാലിക്കുക. വീട്ടിലിരുന്നു നമുക്കു കൊറോണയോട് പൊരുതാം. ഭീതിപടർത്തുന്ന കൊറോണ വൈറസിനെ നമുക്ക് ഒന്നിച്ചു പ്രതിരോധിക്കാം.
            നിപ്പ വൈറസിനെ അതിജീവിച്ച അനുഭവപാഠവുമായാണ് കൊറോണ വൈറസിനെ നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമായത്. ഇപ്പോൾ നടത്തികൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സംസ്ഥാനത്തെ മുഴുവൻ ജനപ്രതിനിധികളുടെയും ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാവും.

 

അനുഗ്രഹ ജോയ്
10 B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം