സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

പച്ച വിരിച്ച പാടങ്ങൾ പരവതാനി തീർത്ത പ്രകൃതി.പക്ഷികളും, മൃഗങ്ങളും,മലരണിക്കാടുകളും, തോടും പിന്നെ സർവ്വ ശക്തൻ എന്ന് അഹങ്കരിക്കുന്ന മനുഷ്യരും എല്ലാം ചേർന്ന ഒരു കൂട്ടുകുടുംബം. പ്രകൃതിയുടെ ഭംഗിയാർന്ന പാടങ്ങളും കുന്നുകളും നിരത്തി അവിടെ ഫ്ലാറ്റുകളും ഫാക്ടറികളും വലിയ കെട്ടിടങ്ങളും എല്ലാം ആക്കിയിരിക്കുന്നു.
എല്ലാ കഴിവും ഉണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യർ തന്നെ തന്റെ അമ്മയെ പലവിധത്തിൽ ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്നു.ചെടിക-ളും വൃക്ഷങ്ങളും മൊട്ടകുന്നുകളും മെഷീനുകൾ വെച്ച് ഇല്ലാതെ ആക്കി അഹങ്കാര സൗധങ്ങൾ പണിതുയർത്തുന്നു.
ദിനം പ്രതി കുമിഞ്ഞ് കൂടുന്ന മാലിന്യം അമ്മയുടെ മടിത്തട്ടാകുന്ന പുഴയിലേക്കും കടലിലേക്കും തള്ളി പ്രകൃതിയിലുളള തന്റെ അധികാരം വെളിപ്പെടുത്തുന്നു.സർവ്വം സഹയായ നമ്മുടെ അമ്മയ്ക്ക് ഒരു പരിധിയുണ്ട്.ആ പരിധികൾ ലംഘിക്കപ്പെടു- മ്പോൾ പ്രകൃതി പ്രതികരിക്കാൻ തുടങ്ങി ഇരിക്കുന്നു. പ്രളയമായും, സുനാമിയായും, മണ്ണിടിച്ചിലായും അത് മനുഷ്യന് മേൽ ആഞ്ഞടിച്ചു.
ഇതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാതെ മനുഷ്യൻ എന്നും അമ്മയാം പ്രകൃതിക്ക് വേദനകൾ മാത്രം നൽകികൊണ്ട് ഇരിക്കുന്നു.നമ്മളെപ്പോലു-ളള പുതു തലമുറയെങ്കിലും അമ്മയെ തിരിച്ചറിയുക തിരിഞ്ഞു നടക്കുക.....

ദിയ സന്തോഷ്
9 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം