സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ മായാജാലം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ മായാജാലം

കുന്നിഞ്ചെരുവ് എന്നാ ഗ്രാമത്തിൽ ഒരു ചെറിയ അനാഥാലയം ഉണ്ടായിരുന്നു, 'സ്നേഹസാധനം '. അവിടുത്തെ എല്ലാവരുടെയും പ്രിയപ്പെട്ട കുട്ടിയായിരുന്നു ലെയ. ലേയക്ക്‌ 3 വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കളെ അവൾക്കു നഷ്ടപ്പെട്ടു. നോക്കാൻ കഴിയാത്തതിനാൽ ബന്ധുക്കൾ അവളെ അനാഥാലയത്തിൽ കൊണ്ടുവന്നാക്കി.ഇപ്പോൾ അവൾക്കു 10 വയസ്സായി. 7 വർഷം മുൻപ് മരിച്ചുപോയ തന്റെ മാതാപിതാക്കൾ ഈ ഭുമിയിലില്ല എന്നാ ആ വാർത്ത മാത്രമാണ്. ലേയക്ക്‌ ആ അനാഥാലയത്തിൽ ഏറ്റവും ഇഷ്ടമുള്ള ഒരു സിസ്റ്ററായിരുന്നു മറിയ. മറിയക്കും ലെയയെ വളരെയധികം ഇഷ്ടമായിരുന്നു. പ്രെകൃതിയുടെ മകളാണ് ലെയാ. പരിസ്ഥിതിയെ സംരെക്ഷിക്കുന്നതിൽ ലെയ മിടുക്കു കാണിച്ചിരുന്നു. ആ അനാഥാലയത്തിൽ ലേയക്കു സ്വന്തമായി ഒരു കൃഷിസ്ഥലമൊക്കെ ഉണ്ടായിരുന്നു.
അങ്ങനെ നാളുകൾ കടന്നുപോയി. അത് അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിവസമായിരുന്നു. തന്റെ പിറന്നാൾ ദിനം അനാഥാലയത്തില്ലേ എല്ലാവരും അത് സന്തോഷത്തോടെ ആഘോഷിച്ചു. എല്ലാവരും അവൾക്കു പിറന്നാൾ സമ്മാനം കൊടുത്തു. തന്റെ സന്തോഷം എല്ലാരോടും പങ്കിട്ട ശേഷം അവൾ ആ അനാഥാലയത്തിന്റെ പരിസരം മുഴുവൻ വൃത്തിയാക്കാൻ തീരുമാനിച്ചു.
തന്റെ കൂട്ടുകാരോടൊപ്പം അവൾ വൃത്തിയാക്കൽ തുടങ്ങി. അവിടെ ലെയ്ക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു വാകമരം ഉണ്ടായിരുന്നു. അവൾ അതിന്റെ ചുവട്ടിലെ പുല്ലുകൾ ചെത്തി ക്കൊണ്ടിരുന്നപ്പോൾ അറിയാതെ അവളുടെ കയ്യിലെ തൂമ്പ ആ മരത്തിന്റെ വേരിൽ തറഞ്ഞു. അവൾ അറിയാതെ അവളുടെ ഹൃദയത്തിൽ ഒരു വലിയ മുറിവ് ഉണ്ടായതു പോലെ അനുഭവപ്പെട്ടു. എന്തുകൊണ്ടാണ് ആ മരത്തിനു വേദനിച്ചപ്പോൾ തനിക്കും വേദനിച്ചത് എന്ന് അവൾ ചിന്തിച്ചു. പിന്നീട് അവൾ ആ ചിന്തകൾ ഉപേക്ഷിച്ച് .അവൾ തന്നേ തന്നെ നോക്കി. താൻ എങ്ങനെയാണ് ഈ ഭൂമിയിൽ എത്തിയത് .11 വർഷം മുമ്പ് ഈ ദിവസം തനിക്ക് ജന്മം നൽകാൻ തന്റെ അമ്മ ഉണ്ടയിരുന്നില്ലെങ്കിൽ താൻ ഈ ഭൂമിയിൽ ജനിക്കില്ലായിരുന്ന. താൻ ഈ അനാഥാലയത്തിൽ എത്തുന്നത് വരെ തന്നെ സ്നേഹിക്കാനും ശകാരിക്കാനും തനിക്ക് അച്ഛൻ ഉണ്ടായിരുന്നു. തന്റെ മാതാപിതാക്കൾ എങ്ങനെയാണ് മരിച്ചത് ഈ ചോദ്യം അവളുടെ സിരകളിൽ നിലകൊണ്ടു . അപ്പോൾ അവളുടെ കണ്ണുകളിൽ നിന്നും ഇറ്റു വീഴുന്ന കണ്ണീരിന് ചോദിക്കാൻ ഉള്ളത് ഒരേ ഒരു ചോദ്യം. ലെയയുടെ മാതാപിതാക്കളുടെ മരണക്കാര്യം എന്തായിരുന്നു ?
വിളറിയ മുഖത്തോടുകൂടി, ഇടറിയ കാലുകളോട് കൂടി, കണ്ണീരിറ്റു വീഴുന്ന കണ്ണോട് കൂടി അവൾ തന്റെ പ്രിയപ്പെട്ട മരിയ സിസ്റ്ററിന്റെ അടുത്തേക്ക് ഓടി. മരിയയും ഒരു പരിസ്ഥിതി സ്നേഹി ആയിരുന്നു .തന്റെ ചെടികളെ പരിചരിച്ച് കൊണ്ടി ഇരുന്ന മരിയ ഓടി വന്ന ലെയയെ കണ്ട് പേടിച്ചു. മരിയ കാര്യങ്ങൾ ലെയയോട് തിരക്കി.തന്റെ മാതാ പിതാക്കൾ എങ്ങനെയാണ് മരിച്ചത് എന്ന് ലെയ മരിയോട് ചോദിച്ചു.
ലെയയുടെ നിർബന്ധത്തിനുവഴങ്ങി മരിയ മനസില്ലാമനസ്സോടെ കഥകൾ പറഞ്ഞുതുടങ്ങി.
ഒരുചെറിയകുടിലിലായിരുനു ലെയയും മാതാപിതാക്കളും സഹോദരിയും താമസിച്ചിരുന്നത്.അമ്മയുടെപേര് മേരിയെന്നും അപ്പച്ചന്റെപേര് ജോണിയെന്നും സഹോദരിയുടെപേര് കാതെറിൻ എന്നും ആയിരുന്നു.മേരിക്കും ജോണിക്കും വളരെ വെെകിയാണ് ലെയജനിച്ചത്.അതായത് കാതെറിന് 16 വയസ്സുള്ളപ്പോൾ.തന്റെ കുഞ്ഞനുജത്തിയെ വളരെയധികം ഇഷ്ടമായിരുന്നുകാതെറിന്.മേരിക്കൂം ജോണിനും നെൽകൃഷിയായിരുന്നു.അതായിരുന്നു അവരുടെ ഏകസംമ്പാദ്യം.അവരും ലെയയെപോലെ തന്നെ പരിസ്ഥിതിയെ സ്വന്തം അമ്മയെപോലെയാണ് കണ്ടത്.കാതെറിന്റെ 19-ാംമത്തെവയസ്സിൽ അവളെ അനാഥാലയത്തിലെ സിസ്റ്റർആക്കി.വർഷത്തിലൊരിക്കെ മകളെകാണാൻ കഴിയൂഎന്ന് അറിഞ്ഞവർ ആ അനാഥാലയത്തിൽ ഒരു വാകതെെ നട്ടു.എന്നീട്ട് അതിന് കുറച്ച് വെള്ളമൊഴിച്ചു.എന്നീട്ട് കാതെറിനോട് പറഞ്ഞു അമ്മയേയും അപ്പനേയും കാണാൻ തോന്നുമ്പോൾ ഈ മരത്തിനെവന്ന് പരിചരിച്ചാൽമതി.ഞങ്ങൾ ഒരുമിച്ച് നട്ടമരമാണ് ഇത് എന്നും പറഞ്ഞു.അതല്ലാതെ മറ്റൊന്നും അവർക്ക് പറയാൻ കഴിയില്ലായിരുന്നു.തരികെ വീട്ടിലേക്ക് പോകുന്നവഴിയിൽ ഒരു വാഹനാപകടത്തിൽആണ് മേരിയുംജോണിയും മരിച്ചത്.
കഥ കേട്ടുകഴിഞ്ഞപ്പോൾ ലെയക്ക് ഒരേ ഒരു ചോദ്യമേ ചോദിക്കാനുണ്ടായിരുന്നുള്ളു.എവിടെ എന്റെ ആ സഹോദരി.?വിറക്കുന്നചുണ്ടുകളോടുകൂടിയാണങ്കിലും മരിയ ആ സത്യം വെളിപ്പെടുത്തി.

ഏയ്ഞ്ചൽ കെ എസ്
8 C സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ