സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ ലൈബ്രറി

സ്‍കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഉണ്ട് .അയ്യായിരത്തോളം പുസ്‍തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്.വിവിധ വിഷയങ്ങളിലായി ശേഖരിച്ചു വച്ചിട്ടുളള പുസ്തകങ്ങൾ സ്‍കൂളിന് ഒരു മുതൽക്കൂട്ടാണ്.പുസ്തകങ്ങൾ കൂടാതെ ആനുകാലിക പ്രസദ്ധീകരണങ്ങളും ഇവിടെ ഉണ്ട്.അദ്ധ്യാപകരും വിദ്യാർത്ഥികളും വിനോദത്തിനും വിജ്‍‍ഞാനത്തിനും ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്തുന്നു.ശ്രീമതി ജിനി സാജു ഈ ഗ്രന്ഥശാലയ‍ുടെ ചാർജ്ജ് വഹിക്കുന്നു.എല്ലാ ദിവസവും ദിനപത്രങ്ങൾ എല്ലാ ക്ലാസ്സുകളിലേക്കും നൽകി വരുന്നു.

ക്ലാസ്സ്റൂം ലൈബ്രറി

ഒരു പുതിയ സംരംഭമാണ് ക്ലാസ്സ്‍റൂം ലൈബ്രറികൾ.എല്ലാ ക്ലാസ്സിലും കുട്ടികൾ ലൈബ്രറികൾ ഉണ്ടാക്കിയിട്ടുണ്ട്.ലൈബ്രറി പിരീഡിൽ കുട്ടികൾ പുസ്തകങ്ങൾ വായിക്കും.