സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/നീലുപ്രാവും ഗീതുവും

Schoolwiki സംരംഭത്തിൽ നിന്ന്
നീലുപ്രാവും ഗീതുവും
                                          തന്റെ അരുമകളായ കുഞ്ഞിമകൾക്ക്  തീറ്റ തേടി യിറങ്ങിയതാണ് നീലുഎന്ന അരിപ്രാവ് രാവിലെ മുതൽ തുടങ്ങി യതാണ് നീലുവിന്റെ അലച്ചിൽ. കുറച്ച്അരിമണിയും രണ്ട് മൂന്ന് ഞാവൽക്കായും കൊക്കിൽ ഒതുക്കി അവൾ കൂട്ടിലേക്ക് പറക്കാനിരിക്കെയാണ് അത് സംഭവിച്ചത്, തൊണ്ട വരണ്ടുണങ്ങുന്നത് പോലെ ശരീരം തളർന്ന് ചിറകടിച്ച് പറക്കാനാവത്തെ അവൾ മരക്കൊമ്പിലിരുന്നു പോയി അധികം വൈകാതെ ആ പാവം കുഴഞ്ഞ് നിലത്തു വീണു. തൊടിയിൽ കളി വണ്ടിയുണ്ടാക്കാൻ മച്ചിണ്ട തപ്പി നടക്കുകയായിരുന്നു ഗീതു ഇതു കണ്ടു അവൾ വേഗം നീലുവിനടുത്തേക്കോടിച്ചെന്നു. ഗീതുവിനെ കണ്ടതും നീലുപേടിച്ച് പിറകോട്ട് മാറാൻ ശ്രമിച്ചു അപ്പോൾ ഗീതു പറഞ്ഞു ഏയ്‌ പേടിക്കണ്ടാട്ടോ ഞാൻ നിന്നെ ഒന്നും ചെയ്യില്ല! ഉപദ്രവിക്കാനല്ല നിന്നെ സഹായിക്കാനാണ് ഞാൻ വന്നത്. അരിപ്രാവ് കൊടും വെയിലേറ്റ് തളർന്നു വീണതാണെന്ന് ഗീതുവിന് മനസ്സിലായി അവൾ വേഗം വീട്ടിൽ പോയി ഒരു കുഞ്ഞുി പാത്രത്തിൽ കുറച്ചു വെള്ളവും ഒരു പഴക്കഷണവുമായി നീലുവിനടുത്തെത്തി നീലവിനരികിലേക്ക് വെള്ളവും പഴവും നീക്കി വെച്ച് കൊണ്ട് ഗീതു പറഞ്ഞു,  ദാ ഈ വെള്ളം കുടിക്ക്, എന്നിട്ട് ഈ പഴം തീന്നോ അപ്പോ നിന്റെ ക്ഷീണമെല്ലാം പമ്പ കടക്കും. നീലു കുറച്ചു വെള്ളം കുടിച്ചു, പിന്നെ ഗീതു നൽകിയ പഴക്ഷണവും കഴിച്ചു. അതോടെ  അവളുടെ തളർച്ചയൊക്കെ മാറി. നന്ദി പറയാണെന്നോണം അവൾ ഗീതുവിന്റെ കൈയിൽ കൊക്കുരുമ്മി പിന്നെ മെല്ലെ ചിറകടിച്ച് പറന്നുയർന്നു.  ഇതെല്ലാം കണ്ട് സന്തോഷത്തോടെ ഗീതു വീട്ടിലേക്ക് മടങ്ങി. 


【ഈ കഥയുടെ സാരാംശം】 കോവിഡ് ◆19ന്റെ അതിജീവിനത്തിന്റെ കാലഘട്ടത്തിൽ നമ്മൾ മറ്റുള്ളവർക്ക് മാത്രമല്ല സേവനം ചെയ്യേണ്ടത് പക്ഷികൾക്കും മൃഗങ്ങൾക്കും നമ്മുടെ സഹായം ആവശ്യമാണ് എന്ന് ഈകഥ നമ്മെ ഓർമ്മിപ്പിക്കുന്നു.

ബ്ലെസ്സൺ ലിയോൺസ്
7C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ