സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി.ബിസ്മിയുടെ (2006-10 ലെ പൂർവ്വ വിദ്യാർത്ഥിനി) എന്റെ വിദ്യാലയത്തെക്കുറിച്ച്

2006-2010 ബാച്ചിലെ ആദ്യ സംഗമം 2023 മെയ്‌ മാസം നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സാറിൻ്റെ ആധ്യക്ഷതയിൽ ചേർന്ന പൂർവ വിദ്യാർത്ഥി സംഗമം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് പ്രിയ ഗുരുനാഥ ശ്രീമതി.ശോഭാ മേബൾ ടീച്ചർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. മറ്റ് അധ്യാപകർ ആശംസകൾ അറിയിക്കുകയും നമ്മുടെ സ്കൂളിലെ അദ്ദേഹത്തിന്റെ പൂർവകാലം ഓർക്കുകയും ചെയ്തു. അദ്ധ്യാപകർക്ക് പൊന്നാടയും മൊമെന്റവും നൽകി ആദരിച്ചു. നമ്മുടെ സ്കൂളിലെ പൂർവവിദ്യാർഥിഅൻവർ സ്കൂൾ ജീവിതവും അധ്യാപന ജീവിതവും പങ്കുവെച്ചു. സ്കൂൾ ജീവിതത്തിലെ മനോഹരവും മറക്കാനാകാത്തതുമായ അനുഭവം സുഹൃത്തുക്കളോട് പങ്കുവച്ചത് പഴയ കാലത്തേക്ക് നമ്മെ നയിച്ചു. എല്ലാവരും സന്തോഷത്തോടും അഭിമാനത്തോടുമാണ് റിയൂണിയനിൽ പങ്കെടുത്തത്. കുറച്ചു കൂട്ടുകാർ കുടുംബമായി പങ്കെടുത്തു. നമ്മുടെ ക്ലാസ്സിലെ തന്നെ കൂട്ടുകാരി തയ്യാറാക്കിയ ബിരിയാണി എല്ലാവരും ചേർന്ന് കഴിച്ചു. ഒരുമിച്ച് ആഹാരം കഴിച്ചതും സന്തോഷപ്രദമായിരുന്നു. 14 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ ഒത്തുചേരാൻ ലഭിച്ച അവസരം എല്ലാവരിലും സന്തോഷം ഉളവാക്കി. പഠിച്ച ക്ലാസ്സുകളിൽ ഒരുവട്ടം കൂടെ ചെന്നപ്പോൾ പഠനകാലത്തെ പ്രായത്തിലേക്കും സ്വഭാവത്തിലേക്കും തിരികെ പോയി. നമ്മുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം സമ്മാനിച്ച, നമ്മുടെ വിജയത്തിന്റെ ആദ്യപടവുകൾ ആയ നമ്മുടെ വിദ്യാലയത്തിൽ ഒരു വട്ടം കൂടി കടന്നുവരാൻ കഴിഞ്ഞ സന്തോഷത്തോടെ റിയൂണിയൻ പ്രോഗ്രാം കഴിഞ്ഞു എല്ലാവരും മടങ്ങി. ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ നമ്മുടെ ബാച്ചിലെ എല്ലാ കൂട്ടുകാരെയും ഉൾപ്പെടുത്തി ആരംഭിക്കുകയും വളരെ ആക്റ്റീവ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.