സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ക്ലബ്ബുകൾ

എല്ലാ വർഷവും പോലെ ഈ വർഷവും വിവിധ ക്ലബുകൾ രൂപീകരിച്ചു.ഞങ്ങളുടെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും, മലയാളത്തിലും, അറബിയിലും, ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ചുമതല നൽകി.

ക്ലബ്ബുകളെ പരിചയപ്പെടാം

വിദ്യാരംഗം കലാ സാഹിത്യ വേദി

ഭാഷ, സർഗവാസന എന്നിവയെ പ്രോത്സാഹിപ്പിക്കാൻ മാസത്തിലൊരിക്കൽ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കുട്ടികളുടെ സർഗശേഷി സൃഷ്ടികൾ ഒന്നിച്ച് മാഗസിൻ വർഷം തോറും പ്രകാശനം ചെയ്യുന്നു. പ്രശ്നോത്തരികൾ സംഘടിപ്പിക്കാറുണ്ട്. ബാലരാമപുരം ബി.ആർ.സിയിൽ വച്ച് നടത്തിയ വിദ്യാരംഗത്തിന് നമ്മുടെ ചുണക്കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

സയൻസ് ക്ലബ്ബ്

ശ്രീമതി അഖില ടീച്ചറുടെ നേതൃത്വത്തിലുള്ള സയൻസ് ക്ലബ്ബ് വിദ്യാർഥികളിൽ ശാസ്ത്ര ബോധം വളർത്താൻ ഉതകുന്ന വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നു.സ്കൂൾ ശാസ്ത്രമേള സംഘടിപ്പിക്കൽ സബ്ജില്ലാ ശാസ്ത്രമേള യിലേക്ക് വിദ്യാർഥികളെ തയ്യാറാക്കൽ എക്സിബിഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു. സബ് ജില്ലാതല കളക്ഷനിൽ 'എ' ഗ്രേഡ് നേടി.

ഗണിത ക്ലബ്

ശ്രീമതി സുപ്രഭ ടീച്ചറുടെ നേതൃത്വത്തിൽ ജൂൺ മാസം തന്നെ ഗണിത ക്ലബ് പ്രവർത്തനമാരംഭിച്ചു. ഇതിൽ പ്രധാനമായും ഗണിതത്തോടുള്ള വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ അകറ്റുവാനുതകുന്ന തരത്തിലുള്ളതാണ്. ഗണിതവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.'ഗണിതം മധുരം' എന്ന പ്രവർത്തനം ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ നടക്കുന്നു. സബ് ജില്ലാതല ഗണിത ക്വിസ്, പസിൽ, മോഡൽ ഇവയ്ക്ക് ഗ്രേഡുകൾ സ്വന്തമാക്കാൻ സാധിച്ചു.

സോഷ്യൽ സയൻസ് ക്ലബ്

ശ്രീമതി അജിത ടീച്ചറിൻ്റെ നേതൃത്വത്തിലുള്ള ഉള്ള സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രധാന ദിനാചരണങ്ങൾ നടത്തിവരുന്നു. സബ് ജില്ലാതല മാർട്ടിന് 'ബി' ഗ്രേഡ് നേടാൻ സാധിച്ചു.

അറബി ക്ലബ്

അലിഫ് അറബി ക്ലബ് എന്ന പേരിൽ ശ്രീമതി. റംലാബീവി ടീച്ചറിൻ്റെ നേതൃത്വത്തിലുള്ള അറബിക് ക്ലബ്ബ് 2024 ജൂൺ മാസം ആരംഭിച്ചു.അറബി ഭാഷ വിദ്യാർത്ഥികൾക്ക് രസകരവും ലളിതവും ആക്കി തീർക്കാൻ വ്യത്യസ്ത പരിപാടികൾ നടത്തി വരാറുണ്ട്.അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി കാലിഗ്രാഫി മത്സരം നടത്തി.കൂടാതെ കുട്ടികൾക്ക് ക്വിസ്, വയനാമത്സരം,പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു..കൂടാതെ എല്ലാ മാസവും ഒരു ദിവസം അറബിക് അസംബ്ലി സംഘടിപ്പിക്കാറുണ്ട്.2024-ലെ സബ് ജില്ലാതല അറബിക് കലോത്സവത്തിൽ 45/45 പോയൻ്റ് നേടി ഒന്നാം സ്ഥാനം തുടർച്ചയായി മൂന്നാം വർഷവും സ്വന്തമാക്കി.കൂടാതെ വിവിധ സംഘടനകൾ നടത്തിയ അറബിക് ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ മുഹമ്മദ് ആരിഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പരിസ്ഥിതി/കാർഷിക ക്ലബ്

ശ്രീമതി ബിന്ദു ടീച്ചറിൻ്റെ നേതൃത്വത്തിൽ ഉള്ള പരിസ്ഥിതി ക്ലബ് പരിസ്ഥിതിയോടുള്ള വിദ്യാർത്ഥികളുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി വിവിധ പരിപാടികൾ നടത്തി വരാറുണ്ട്. ഈ വർഷം കുട്ടികൾക്ക് വൃക്ഷത്തൈ നൽകുകയും സ്കൂളിലും പരിസരപ്രദേശങ്ങളിലും വിദ്യാർത്ഥികൾ അവരുടെ വീടുകളിലും വൃക്ഷത്തൈ നട്ടു പരിപാലിക്കുകയും ചെയ്യുന്നു.