സെന്റ്. ജോർജ്ജ്സ് യു പി സ്ക്കൂൾ , പഴങ്ങാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുമ്പളങ്ങി അധികം ആരും ഒന്നും അറിയുന്ന ഗ്രാമം ആയിരുന്നില്ല, ഇന്ന് ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ കുമ്പളങ്ങി ഗ്രാമം അറിയപ്പെടുന്നു മാതൃക ടൂറിസം ഗ്രാമം ആയി യു.എൻ.ഡി.പി അംഗീകരിച്ച ഇന്ത്യയിലെ 15 മാതൃക ഗ്രാമങ്ങളിൽ കുമ്പളങ്ങി തലയുയർത്തിനിൽക്കുന്നു. നാലു ഭാഗവും കായലിന് ചുറ്റപ്പെട്ട കുമ്പളങ്ങി ഗ്രാമം നിറയെ തോടുകളും കുളങ്ങളും സ്നേഹമുള്ള പച്ചമനുഷ്യർ തലമുറയായി ലഭിച്ച പാചക കൂട്ടുകളും കലാരൂപങ്ങളും ഗ്രാമത്തിൻറെ വിലപ്പെട്ട സ്വത്താണ്.

കുമ്പളങ്ങി ടൂറിസം വില്ലേജ്

ഫോർട്ടുകൊച്ചിയുടെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപാണ് കുമ്പളങ്ങി. ഈ ദ്വീപിനെ മാതൃകാ മീൻപിടുത്ത ഗ്രാമവും വിനോദസഞ്ചാരികളുടെ സ്വപ്‌നലക്ഷ്യവുമാക്കി മാറ്റാനുള്ള  പദ്ധതിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രോജക്ട്. രാജ്യത്തെ തന്നെ  ഇത്തരത്തിലുളള ആദ്യത്തെ പദ്ധതിയാണിത്. ചെമ്മീൻകെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങും മനോഹരമാക്കുന്ന ഈ ഗ്രാമത്തിന്റെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും മീൻപിടുത്തവും ആണ്. അത് അതേപടി സഞ്ചാരികൾക്കായി ചെത്തി മിനുക്കിയെന്നതാണ് കുമ്പളങ്ങിയുടെ വിജയത്തിന്റെ രഹസ്യം. കായലാണ്. ദ്വീപിൽ എവിടെ നോക്കിയാലും ചീനവലകൾ കാണാം. കണ്ടലുകളുടെ ഒരുനിര ഗ്രാമത്തെ വെള്ളത്തിൽ നിന്നു വേർതിരിക്കുന്നു. ചെമ്മീൻ, ഞണ്ട്, വിവിധതരം കക്ക, ചെറുമീനുകൾ എന്നിവയുടെ പ്രജനന സങ്കേതങ്ങളാണ് ഈ കണ്ടൽകാടും  കൈത്തോടുകളും വയലുകളും ചേർന്ന ഭൂമി.

ചീനവലകൾ