സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/മഹാമാരിയെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയെ അതിജീവിക്കാം

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം മുഴുവൻ അമ്പരന്ന നിമിഷങ്ങൾ, എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന നിമിഷങ്ങൾ കടന്നുപോയിക്കൊണ്ടിക്കുന്നു. പണ്ട് കോളറ, വസൂരി, പ്ളേഗ് എന്നിവ പടർന്നുപിടിക്കുമ്പോളുണ്ടായ ഭയത്തിന്റെയും ജാഗ്രതയുടെയും രണ്ടുമടങ്ങു അധികം ഭയവും ജാഗ്രതയും. ആയിരങ്ങൾ മരിച്ചു വീഴുന്നു. ഓരോ ജീവനെയും നിലനിർത്താൻ പോരാടുന്ന നേതൃത്വത്തിലിരിക്കുന്ന പൗരന്മാരും, നിയമപാലകരും, ആരോഗ്യപ്രവർത്തകരും. മഹാമാരിയെ ചെറുത്തു നിൽക്കുന്ന എല്ലാ പ്രവർത്തകർക്കും നമുക്ക് ഒരു കോടി പ്രണാമം അർപ്പിക്കാം. അതോടൊപ്പം താൻ ചെയ്യേണ്ട കർത്തവ്യങ്ങൾ ഭംഗിയായി നിർവഹിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. നാം എല്ലാവരും ചേർന്ന് കൊറോണയോട് പൊരുതി അതിനെ ഇല്ലാതാക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രളയത്തെയും നിപ്പയെയും മാത്രമല്ല, കൊറോണയെയും നമ്മൾ അതിജീവിക്കും.


അഞ്ജന വി വി
7 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം