സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. ആന്റ് എച്ച്.എസ്.എസ്. കോലഞ്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എറണാകുളം ജില്ലയിലെ വികസിതമായ പട്ടണമാണ്‌ കോലഞ്ചേരി. കൊച്ചിയെയും മധുരയെയും ബന്ധിപ്പിക്കുന്ന ദേശിയ പാത 49 കോലഞ്ചേരിയിലൂടെ കടന്നുപോകുന്നു. കൊച്ചി നഗരത്തിൽ നിന്നും 27 കി.മീറ്റർ കിഴക്കുമാറി തൃപ്പുണിത്തുറയ്ക്കും മുവാറ്റുപുഴയ്‌ക്കും ഇടയ്ക്കായാണ് കോലഞ്ചേരി സ്ഥിതിചെയ്യുന്നത്. പിറവം, കൂത്താട്ടുകുളം, തിരുവാങ്കുളം, പെരുമ്പാവൂർ, പുത്തൻകുരിശ് തുടങ്ങിയ ചെറുപട്ടണങ്ങൾ കോലഞ്ചേരിയുടെ സമീപ സ്ഥലങ്ങളാണ്. കോലഞ്ചേരി ഐക്കരനാട്, പൂത്രിക്ക പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശമാണ്.

കുറച്ചുവർഷങ്ങൾക്ക് മുൻപുവരെ ഒരു പള്ളിയും ചില സ്കൂളുകളും ഒരു സിനിമാ തീയറ്ററും മാത്രമുള്ള ഒരു ചെറിയ പട്ടണമായിരുന്ന കോലഞ്ചേരി ഇന്ന് അതിദ്രുതം വളരുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സിന്റെയും കൊച്ചി നഗരത്തിന്റെ വളർച്ചയുടെഭാഗമായും "നഗരത്തിന്റെ എല്ലാ സകര്യങ്ങളുമുൾക്കൊള്ളുന്ന ഗ്രാമമായി" മാറിയിരിക്കുന്നു. 1967 -ൽ സ്ഥാപിതമായ മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളി മെഡിക്കൽ മിഷൻ ഇന്ന് മെഡിക്കൽ - പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന മെഡിക്കൽ കോളേജ് ആണ്. സെന്റ് പീറ്റേഴ്സ് പള്ളി, സെന്റ് പീറ്റേഴ്സ് കോളേജ്, സ്കൂൾ ,തോന്നിക്ക ശ്രീമഹാദേവക്ഷേത്രം തുടങ്ങിയവ കോലഞ്ചേരിയിലെ പ്രധാന സ്ഥാപനങ്ങളാണ്. ശ്രദ്ധേയമായ സസ്യശാസ്ത്ര ഗവേഷണ കേന്ദ്രവുമാണ് സെന്റ് പീറ്റേഴ്സ് കോളേജ്.