സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ആയിരക്കണക്കിന് രാസപ്രവർത്തനങ്ങൾ ഒരേസമയം നടക്കുന്ന ഒരു ലബോറട്ടറി ആണ് നമ്മുടെ മനുഷ്യ ശരീരം. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം നിർത്താതെ തുടരുന്ന ഇവയിൽ ഏതെങ്കിലുമൊരു രാസ പ്രവർത്തനത്തിന് താളം തെറ്റുമ്പോൾ ആണ് നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നത്. വഴിതെറ്റിയ രാസ പ്രവർത്തനങ്ങളെ നേർവഴിക്ക് കൊണ്ടുപോകുവാൻ ശരീരത്തിലേക്ക് നമ്മൾ ചില മെക്കാനിക്കുകളെ വിടും. അതാണ് മരുന്നുകൾ!

ഏതൊരു രോഗത്തെയും മറികടക്കാൻ നാം ശുചിത്വം പാലിച്ചേ മതിയാവൂ. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ നന്നായി കഴുകണം. പലയിടത്തുനിന്നും നമ്മുടെ കയ്യിൽ കയറുന്ന രോഗാണുക്കൾ ഭക്ഷണത്തോടൊപ്പം വയറ്റിൽ എത്തി രോഗം ഉണ്ടാകാതിരിക്കാനാണ് കൈകഴുകാൻ പറയുന്നത്. ശുദ്ധമായ വെള്ളം, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. പുകവലി, ആൽക്കഹോൾ തുടങ്ങിയവ ഉപേക്ഷിക്കുക. ഇതുമൂലം വിശ്വാസ സംബന്ധമായ രോഗങ്ങൾ ഒഴിവാക്കാൻ സാധിക്കും. B. C. G തുടങ്ങിയ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് അതാത് വാക്സിനേഷനും തുള്ളി മരുന്നുകളും കൃത്യസമയത്ത് കൊടുത്താൽ കുട്ടികളിലുണ്ടാകുന്ന അസുഖങ്ങൾ ഒരു പരിധിവരെ രോഗം വരാതിരിക്കാൻ സഹായിക്കും. രോഗിയുടെ പ്രതിരോധശേഷിയെ ആശ്രയിച്ചിരിക്കും രോഗത്തിന്റെ കാഠിന്യം. അതിന് വേണ്ടുന്ന പോഷക ആഹാരങ്ങൾ കഴിക്കുക. അണുബാധ തടയാൻ അണുനാശിനി ഉപയോഗിച്ച് കൈകൾ കഴുകുക.

ഇന്ന് നമ്മെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഒരു വലിയ വിപത്താണ് കൊറോണ വൈറസ്. ഏതുരോഗത്തിനും പിന്നിലുള്ള കാരണം അതിന് പിന്നിൽ പ്രവർത്തിക്കുന്ന വൈറസാണ്. വിഷം എന്നർത്ഥമുള്ള ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസ് എന്ന പദം ഉണ്ടായത്. വൈറസുകളെ കുറിച്ചുള്ള പഠനശാഖയാണ് വൈറോളജി. വൈറസ് ഒരു സൂക്ഷ്മാണു ആണ് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കുകയില്ല. വൈറസുകൾ പല തരത്തിലുണ്ട്. അതിലൊന്നാണ് കൊറോണ വൈറസ്.

മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല യോ ടിഷ്യൂപേപ്പർ കൊണ്ട് മുഖം മറയ്ക്കുക. സമൂഹവുമായി സുരക്ഷിത അകലം പാലിക്കുക. മാസ്ക് ധരിക്കുന്നത് വൈറസ് ബാധചെറുക്കാൻ സഹായിക്കും. പൊതുസ്ഥലത്ത് തുപ്പാതി രിക്കുക. കൈ അനാവശ്യമായി മുഖത്തും കണ്ണിലും വായിലും ഒക്കെ സ്പർശിക്കുന്നത് ഒഴിവാക്കുക. കൂടെക്കൂടെ സോപ്പിട്ട് കൈ കഴുകുന്നത് വൈറസിനെ തുരത്താൻ സഹായിക്കും. വീടിനു വെളിയിൽ പോയി തിരിച്ചുവന്ന് കൈ കൈ സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക. ചുമയും പനിയും തുമ്മലും ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക. ഗ്ലൗവ്സ് ധരിക്കുന്നത് വൈറസ് ബാധ ചെറുക്കാൻ സഹായിക്കും.

കോവിഡ് -19 എന്ന വൈറസിന്റെ മഹാമാരിയിൽ നിന്നു രക്ഷപെടാൻ മുകളിൽ പറഞ്ഞ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുക. വൈറസുകളെ പ്രതിരോധിക്കാൻ ആന്റിബയോട്ടിക്കുകൾക്ക് ആവില്ല; എന്ന സത്യം ഓർമിക്കുക, വാക്സിനേഷൻ തന്നെ വേണം.


ഗിഫ്റ്റിമോൾ ജെയിസ്
9 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം