സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

പേടിയല്ല കൂട്ടരെ
കരുതലാണ് വേണ്ടത്
ഈ മഹാമാരിയെ
ചെറുത്തുനിന്നീടുവാൻ
പ്രതിരോധമാർഗ്ഗത്തിലൂടെ
നമുക്കിതിൻ കണ്ണിപൊട്ടിക്കാം
 ഈദുരന്തത്തിൽ നിന്നും
മുക്തിനേടാനായ്
ഒഴിവാക്കാം നമ്മൾതൻ സ്നേഹസന്ദർശനം
ഒഴിവാക്കീടാം ഹസ്തദാനങ്ങളും
അൽപകാലം അകന്നീടേണം
പിണങ്ങിടേണ്ട നമ്മൾ
പരിഹസിച്ചുനടന്നുനമ്മൾ‍
തകർക്കരുതു നമ്മളെ
അധികാരികൾതൻ അറിയിപ്പുകൾ
പാലിക്കനാം കർശനമായി
നാടിനുവേണ്ടി പാലിക്കേണം
അകൽച്ചകളെല്ലാം പാലിക്കേണം
കോവിഡ്കണ്ണിയെ തോൽപ്പിച്ചീടാൻ
ശുചിത്വമെന്നും പാലിക്കേണം
ശുഭവാർത്തകേൾക്കാൻ ജാഗ്രതവേണം
ഭയന്നീടാതെ കരുതലോടെ
മുന്നേറാം പ്രാർത്ഥിക്കാം
കേരളനാടിനെ കരകേറ്റീടാൻ
നവലോകയുദ്ധത്തെ തകർത്തീടാൻ

ആൻഡ്രീന മരിയ
ക്ലാസ്സ് : 4 സെൻറ്.മേരീസ് എച്ച്.എസ്.എസ്.വല്ലാർപാടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത