സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2015-2016-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കരുണയിൽ ചാലിച്ച ജന്മദിനാഘോഷം ഒരുക്കി കുരുന്നുകൾ

കാരുണ്യസ്പർശമായി കുരുന്നുകളുടെ ജന്മദിന സമ്മാനം. നല്ലപാഠം പദ്ധതിയുടെ സന്ദേശം ഹൃദയത്തിലേറ്റുവാങ്ങിയ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിലെ വിദ്യാർഥിനികൾ തങ്ങളുടെ ജന്മദിനാഘോഷം വ്യത്യസ്തമാക്കി. ആഘോഷങ്ങൾ ഒഴിവാക്കി സമാഹരിച്ച തുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കായി അവർ നൽകിയപ്പോൾ, സ്കൂളിലെ വിദ്യാർഥിനികളെല്ലാം ഈ മാതൃക പിന്തുടരാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഈ മാസം ജന്മദിനം ആഘോഷിക്കുന്ന വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ വച്ച ചാരിറ്റി ബോക്സിലേക്ക് തങ്ങളുടെ വിഹിതം സംഭാവനയായി ഇട്ടു. ഇന്നലെ ലഭിച്ചത് 3860 രൂപ എല്ലാ മാസങ്ങളിലും ഇതു തുടരുമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസി മാത്യു അറിയിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ആന്റണി ബാബു, വൈസ് പ്രസിഡന്റ് എഡ്വേർഡ് എവറസ്റ്റ് പ്രസംഗിച്ചു. നല്ലപാഠം കോ- ഓർഡിനേട്ടർമാരായ സിസ്റ്റർ ഷൈനി മാത്യു, ജാൻസി തോമസ്, ജീജ എന്നിവർ നേതൃത്വം നൽകി. ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് നല്ലപാഠം പദ്ധതിയുടെ ഭാഗമായി ആഴ്ചതോറും 250 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. വയോജന ദിനത്തിൽ 27 മുതിർന്ന പൗരന്മാരെ സ്കൂളിൽ നടത്തിയ ചടങ്ങിൽ ആദരിക്കുക ഉപഹാരങ്ങൾ നൽകുകയും ചെയ്തു.