സെന്റ്. മേരീസ് യു പി എസ് മഞ്ഞപ്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മധ്യകേരളത്തിൽ എറണാകുളം ജില്ലയുടെ വടക്ക് കിഴക്ക് അങ്കമാലി ജംഗ്ഷനിൽ നിന്ന് 6 കിലോ മീറ്റർ കിഴക്ക് ആണ് മഞ്ഞപ്രയുടെ സ്ഥാനം.  ശ്രീ ശങ്കരാചാര്യരുടെ ജന്മം കൊണ്ട് ലോക പ്രശസ്തമായ കാലടിയുടേയും സെന്റ്. തോമസിന്റെ പാദസ്പർശമേറ്റു പവിത്രമായ മലയാറ്റൂർന്റെയും വടക്ക് അതിർത്തി പ്രദേശമാണ് മഞ്ഞപ്ര. ചേര സാമ്രാജ്യത്തിന്റെ അധപതനത്തിന് ശേഷം രൂപം കൊണ്ട കൊച്ചി നാട്ടുരാജ്യത്തിലെ രണ്ടു ചെറുരാജ്യങ്ങൾ ആണ് ആലങ്ങാട്ടും പറവൂരും. ഇതിൽ പറവൂർ നമ്പൂതിരി രാജവംശത്തിന്റെ അധികാര സീമയിൽ പെട്ട പ്രദേശം ആണ് മഞ്ഞപ്ര എന്ന് ചരിത്രം സൂചിപ്പിക്കുന്നു. പറവൂർ രാജകുടുംബത്തിന്റെ രാജകൊട്ടാരം ഇന്ന് കർമ്മലീത്ത മഠം  സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്നു. ദേശവാസികൾക്ക് ദേവാലയം നിർമ്മിക്കുന്നതിനും അങ്ങാടിക്കും വേണ്ട സ്ഥലം രാജകുടുംബം നൽകി. 1401 ഇൽ മാർ സ്ലീവ ദേവാലയം ഇവിടെ  സ്ഥാപിതമായി. 1949 ൽ പള്ളിയുടെ കീഴിൽ സ്ഥാപിതമായ വിദ്യാലയം ആണ് സെന്റ് മേരീസ് യു.പി. സ്കൂൾ, മഞ്ഞപ്ര.
 മഞ്ഞപ്രയിൽ മാറ്റത്തിന് വഴി തെളിച്ച സെന്റ്  മേരീസിന്റെ ജനനം, ഇൗ പ്രദേശത്തിന് ജ്ഞാനത്തിന്റെ ദീപ്തമുഖം നൽകി. ഇന്ന‌് ഇൗ സരസ്വതീക്ഷേത്രത്തിന് പ്രായം 72 തികഞ്ഞു. 1949 ജൂൺ 17 ന് അഞ്ചാംക്ളാസ്  ആരംഭിക്കുവാൻ  വിദ്യാഭ്യാസവകുപ്പിൽനിന്ന്  അനുമതി ലഭിച്ചു.  1950ൽ ആറാം ക്ളാസിനും ലഭിച്ചു.  പെൺകുട്ടികളുടെ മാത്രമായിരുന്ന സ്കൂളിന് 1953 മുതൽ ആൺകുട്ടികളെക്കൂടി പഠിപ്പിക്കുന്നതിന്  അനുമതി ലഭിച്ചു.  സെന്റ് മേരീസ് ഗേൾസ് മിഡിൽസ്കൂളായിരുന്നത് അങ്ങനെ സെന്റ്  മേരീസ്  യു.പി. സ്കൂളായി പരിണമിച്ചു.  തുടക്കത്തിൽ 2 അധ്യാപകരും  25 വിദ്യാർത്ഥികളും ആയി ആരംഭിച്ച  ഈ വിദ്യാലയം വളർച്ചയുടെ ഉത്തുംഗശ്രേേണിയിൽ 1200 വിദ്യാർത്ഥികളും 30 -  ഒാളം അധ്യാപകരും അനധ്യാപകരും  ഉള്ള അങ്കമാലി സബ് ജില്ലയിലെ ഏറ്റവും വലിയ യു. പി സ്കൂളായി വള൪ന്നു.  1988 - 89 ലെ അങ്കമാലി സബ് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാ൪ഡ് ഈ സ്കൂളിന് ലഭിക്കുകയുണ്ടായി.