സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ്.സറ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദത്തിന്‌ പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയിൽ ശ്രീ. ഔസേഫ്‌ ഉതുപ്പ്‌ അപേക്ഷ സമർപ്പിക്കുകയും സ്‌കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ൽ ഗവൺമെന്റിൽ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂർത്തിയാക്കാത്തതിനാൽ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയിൽ ശ്രീ. ഗീവർഗീസ്‌ മത്തായി വക മാളിക കെട്ടിടത്തിൽ ക്ലാസ്‌ ആരംഭിക്കുകയും സ്‌കൂൾ കെട്ടിടം പൂർത്തിയായതോടെ ക്ലാസ്സ്‌ സ്‌കൂളിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജർ തോമ്പ്രയിൽ ശ്രീ. ഔസേഫ്‌ ഉതുപ്പും ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്റർ പൊയ്‌ക്കാട്ടിൽ ശ്രീ. പി.കെ. ജേക്കബ്‌ ആയിരുന്നു. രണ്ടാഴ്‌ചകൾക്കുശേഷം റവ. ഫാ. സി.എം. തോമസ്‌ ഹെഡ്‌മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. രണ്ട്‌ വർഷം അദ്ധ്യാപകനായി ജോലി നോക്കിയശേഷം റവ. ഡീക്കൻ ജി.ജോസഫ്‌ ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്ററായി ചാർജ്ജെടുത്തു. റവ. ഫാ. സി.എം. തോമസ്‌ ട്രെയിനിംഗിനുപോയ ഒഴിവിൽ ശ്രീ. വർഗീസ്‌ മാത്യു 02.06.1943-ൽ ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെടുകയും 10.03.44 വരെ ജോലിയിൽ തുടരുകയും ചെയ്‌തു. 05.07.43 ൽ ഈ സ്‌കൂളിൽ ആദ്യമായി ഒരു സ്‌ക്കൗട്ട്‌ വിഭാഗം ആരംഭിക്കപ്പെട്ടു. സ്‌കൂൾ മാനേജുമെന്റിലും ചില മാറ്റങ്ങൾ സംഭവിച്ചു. 16.04.1945 ൽ മഞ്ഞുമ്മേൽകുടിയിൽ ശ്രീ. ചെറിയ കുഞ്ഞവിര മാനേജരായി തെരഞ്ഞെടുക്കപ്പെടുകയും അതിനുശേഷം 1947-ൽ തോമ്പ്രയിൽ ശ്രീ. ഔസേപ്പ്‌ ഉതുപ്പ്‌ കറസ്‌പോണ്ടന്റായി ചാർജെടുക്കുകയും ചെയ്‌തു. അടുത്ത വർഷം (1948) ജൂൺ 19-ാം തീയതി റവ.ഫാ. സി.എം. തോമസ്‌ വടകര ഹൈസ്‌കൂളിലേക്ക്‌ സ്ഥലം മാറ്റം വാങ്ങി പോവുകയും ശ്രീ. ജോസഫ്‌ ജി. ചേലാട്‌ ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്‌തു. അതേ വർഷം ഒക്‌ടോബർ 20-ാം തീയതി ശ്രീ. എം.ഐ. കുര്യാക്കോസ്‌ ഹെഡ്‌മാസ്റ്ററായി ചാർജെടുക്കുകയും ചെയ്‌തു. 14.06.1949 ൽ മുൻ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. ജോസഫ്‌ ജി. ചേലാട്‌ മാനേജരായി തെരഞ്ഞെടുക്കപ്പെട്ടു. 1950-ൽ മിഡിൽ സ്‌കൂൾ ക്ലാസ്സുകൾ നടത്തുന്നതിനുള്ള അംഗീകാരം ഗവൺമെന്റ പിൻവലിച്ചതോടെ സ്‌കൂൾ പ്രവർത്തനം സ്‌തംഭിച്ചുപോയെങ്കിലും ജോസഫ്‌ ജി. ചേലാടിന്റെ അവസരോചിതമായ പ്രവർത്തനത്തിന്റെ ഫലമായി ഗവൺമെന്റ ഓർഡർ റദ്ദു ചെയ്യുകയും ഒരു ഹൈസ്‌കൂളായി ഇതിനെ മാറ്റുന്നതിനുള്ള അനുവാദം ലഭിക്കുകയും ചെയ്‌തു. ഇതൊരു ഹൈസ്‌കൂളയി ഉയർത്തപ്പെട്ടശേഷം 24.07.50 ൽ ശ്രീ. വി.ഐ. പൗലോസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. 04.06.1951-ൽ ശ്രീ. എം.ഐ. കുര്യാക്കോസിനെ വീണ്ടും ഹെഡ്‌മാസ്റ്ററായി നിയമിച്ചു. ശ്രീ. എം.ഐ. കുര്യാക്കോസ്‌ ട്രെയിനിംഗിനുപോയ അവസരത്തിൽ ശ്രീ. ഒ.ജെ. തോമസിന്‌ ഹെഡ്‌മാസ്റ്റർ ചാർജ്ജ്‌ കൊടുക്കുകയും, ട്രെയിനിംഗിനുശേഷം ശ്രീ. എം.ഐ. കുര്യാക്കോസ്‌ 25.04.52-ൽ ഹെഡ്‌മാസ്റ്ററായി സ്ഥാനം ഏൽക്കുകയും ചെയ്‌തു. ഈ വർഷമാണ്‌ ഇതൊരു പൂർണ്ണ ഹൈസ്‌കൂളായി തീർന്നത്‌. സ്‌കൂൾ കെട്ടിട നിർമ്മാണങ്ങളിൽ മാനേജർമാരെ കൂടാതെ പള്ളി തന്നാണ്ടുകാരനായിരുന്ന മഞ്ഞയിൽ ശ്രീ. കുരുവിള വർഗീസ്‌, കൂമുള്ളുംകുന്നേൽ ഉതുപ്പ്‌ വർക്കി, കല്ലുങ്കൽ ശ്രീ. മത്തായി ഉതുപ്പ്‌, മഞ്ഞുമ്മേക്കുടിയിൽ ശ്രീ. കോര പൈലി, മഞ്ഞുമ്മേക്കുടിയിൽ ബഹു: പത്രോസ്‌ കത്തനാർ മകൻ ഔസേഫ്‌, മഞ്ഞുമ്മേക്കുടിയിൽ ശ്രീ. വർഗീസ്‌ മത്തായി, വേങ്ങശ്ശേരയിൽ ശ്രീ. പൈലി മത്തായി എന്നിവരും നിർലോഭമായ സഹായസഹകരണങ്ങൾ നൽകിയിട്ടുള്ളത്‌ നന്ദിയോടെ സ്‌മരിക്കുന്നു. സ്‌കൂൾ മാനേജർമാരായി 05.06.1957-ൽ ശ്രീ. എബ്രഹാം കെ. തോമസും 16.01.1958-ൽ പൊയ്‌ക്കാട്ടിൽ ശ്രീ. പി.കെ. പൈലിയും തെരഞ്ഞെടുക്കപ്പെടുകയും ശ്രീ. പൈലി 17.031960 വരെ തുടരുകയും ചെയ്‌തു. ഈ കാലയളവിലാണ്‌ സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തിന്റെ പണി ആരംഭിച്ചത്‌. 17.03.1960-ൽ കല്ലുങ്കൽ ശ്രീ. പൈലി വർഗീസ്‌ ഈ സ്‌കൂൾ മാനേജരായി തെരഞ്ഞെടുക്കപ്പെട്ടതോടെ സ്‌കൂളിന്റെ അഭിവൃദ്ധിയിൽ ഗണ്യമായ പുരോഗതിയുണ്ടായി. ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. എം.ഐ. കുര്യാക്കോസും 1968 വരെ മാനേജരായിരുന്ന ശ്രീ. പൈലി വർഗീസും ഈ സ്‌കൂളിന്റെ പ്രശസ്‌തി വർദ്ധിപ്പിക്കുന്നതിന്‌ അശ്രാന്ത പരിശ്രമം നടത്തിയിട്ടുള്ളവരാണ്‌. 1969 മുതൽ സ്‌കൂളിന്റെ മാനേജർ സ്ഥാനം വഹിച്ചത്‌ തോമ്പ്രയിൽ ഷെവ. കമാഡർ ശ്രീ. റ്റി.യു. കുരുവിളയാണ്‌. പ്രഗത്ഭനായ ഒരു മാനേജരായിരുന്നു അദ്ദേഹം. ഈ സ്‌കൂളിന്റെ സമീപത്ത്‌ മറ്റ്‌ ഹൈസ്‌കൂളുകൾ ഇല്ലാതിരുന്ന ഇവിടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. സേവന മന:സ്ഥിതിയുള്ള അദ്ധ്യാപകർ കുട്ടികളുടെ ആകർഷണകേന്ദ്രമായിരുന്നു. 1976-ൽ 2500 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ശ്രീ. റ്റി.യു. കുരുവിളയുടെ സ്വാധീനത്തിന്റെയും കഠിന പ്രയത്‌നത്തിന്റേയും ഫലമായി ഈ സ്‌കൂൾ ബൈഫേർകേറ്റ്‌ ചെയ്‌ത്‌ ബോയ്‌സ്‌ ഹൈസ്‌കൂൾ, ഗേൾസ്‌ ഹൈസ്‌കൂൾ ഇങ്ങനെ രണ്ടാക്കി. ഈ സ്‌കൂളിന്റെ ചരിത്രത്തിലെ ഒരു പ്രധാന ഘട്ടമായിരുന്നു അത്‌. ഗേൾസ്‌ ഹൈസ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററായി ശ്രീ. എം.ഐ. കുര്യാക്കോസ്‌ 15.07.76-ൽ നിയമിതനായി. 31.03.1984-ൽ അദ്ദേഹം റിട്ടയർ ചെയ്യുന്നതുവരെ സ്‌കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി കഠിന പ്രയത്‌നം ചെയ്‌തിരുന്നു. ദീർഘകാലത്തെ അദ്ദേഹത്തിന്റെ വിശിഷ്‌ട സേവനം സംസ്ഥാന അവാർഡിന്‌ അർഹനാക്കി. അദ്ദേഹം 02.06.199-ൽ ചരമമടഞ്ഞു എന്ന കാര്യം ഞങ്ങൾ ദു:ഖത്തോടെ സ്‌മരിക്കുന്നു. ബോയ്‌ഡ്‌ ഹൈസ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററായി 1976-ൽ കല്ലുങ്കൽ ശ്രീ. കെ.എ. പൗലോസിനെ നിയമിച്ചു. നല്ല ഒരു വാഗ്‌മിയും അനുകരണീയമായ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ സ്‌കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. അദ്ദേഹം 30.04.1985-ൽ സർവ്വീസിൽ നിന്നും വിരമിച്ചു. അദ്ദേഹം 08.02.1993-ൽ ചരമമടഞ്ഞു എന്ന കാര്യവും വ്യസന സമേതം അറിയിക്കട്ടെ. ശ്രീ. റ്റി.യു. കുരുവിളയ്‌ക്കുശേഷം മുൻപ്‌ മാനേജരായിരുന്ന ശ്രീ. ജോസഫ്‌ ജി. ചേലാട്‌ 1981-ൽ വീണ്ടും സ്‌കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. 01.05.1985-ൽ ചെങ്ങമനാട്ട്‌ ശ്രീ. സി.കെ. ഏലിയാസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. നിയമന കാര്യത്തിലുണ്ടായ ചില സാങ്കേതിക തടസങ്ങൾ മൂലം ശ്രീ. സി.കെ. ഏലിയാസിനു പകരം 24.08.88-ൽ ചെങ്ങമനാട്ട്‌ ശ്രീ. സി.റ്റി. ഏലിയാസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. സ്‌കൂളിന്റെ മേൽനോട്ടം വഹിക്കുന്നതിൽ വളരെ പ്രഗത്ഭനായിരുന്നു അദ്ദേഹം. 1988-ൽ കക്കുഴിയിൽ ശ്രീ. കെ.വി. ബേബി സ്‌കൂളിന്റെ മാനേജരായി. സ്‌കൂളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം വളരെ തല്‌പരനായിരുന്നു. ഈ കാലയളവിൽ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 1990-ൽ ഏപ്രിൽ മാസത്തിൽ സ്‌കൂളിന്റെ 50-ാം വാർഷികവും സുവർണ്ണ ജൂബിലിയും സമുചിതം ആഘോഷിച്ചു. സ്‌കൂളിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ 1984-ൽ റ്റി.വി. ജോസഫ്‌ മെമ്മോറിയൽ ഹൈസ്‌കൂളും വെളിയേൽച്ചാലിൽ സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂളും തുടങ്ങിയതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ ഗണ്യമായി കുറയുകയും പല അദ്ധ്യപകരും പ്രൊട്ടക്‌ഷനിൽ ജില്ലയിൽ മറ്റ്‌ ഗവ: ഹൈസ്‌കൂളുകളിലേക്ക്‌ പോവുകയും ചെയ്‌തു. ആ കാലഘട്ടം സ്‌കൂളിന്റെ ശനിദശയായിരുന്നു. 31.03.91-ൽ ശ്രീ. സി.റ്റി.ഏലിയസ്‌ സർവ്വീസിൽ നിന്ന്‌ വിരമിച്ചു. 01.04.1991 ൽ കവുങ്ങംപിള്ളിൽ ശ്രീ. കെ.കെ. തോമസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. സ്‌കൂളിന്റെ ഉന്നതിക്കുവേണ്ടി അദ്ദേഹം പരമാവധി ശ്രമിച്ചു. എങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല. 31.12.92-ൽ അദ്ദേഹം ഗേൾസ്‌ ഹൈസ്‌കൂളിലേക്ക്‌ ഹെഡ്‌മാസ്റ്ററായി പോയപ്പോൾ ചെങ്ങമനാട്ട്‌ ശ്രീ. സി.കെ.ഏലിയാസിനെ വീണ്ടും ഹെഡ്‌മാസ്റ്ററായി നിയമിച്ചു. 1992-ൽ മഞ്ഞയിൽ ശ്രീ. കെ.കെ. ദാനികുഞ്ഞ്‌ മാനേജർ സ്ഥാനം ഏറ്റെടുത്തു. സ്‌കൂളിനുവേണ്ടി എന്തും ചെയ്യുവാൻ തയ്യാറുള്ള സന്മനസുള്ള നിസ്വാർത്ഥനായ ഒരു മാനേജരായിരുന്നു അദ്ദേഹം. സ്‌കൂളിലെ വിദ്യാർത്ഥികളുടെ എണ്ണവും റിസൾട്ടും വർദ്ധിപ്പിക്കുവാൻ അദ്ദേഹം പരമാവധി പ്രയത്‌നിച്ചു. 31.03.95ൽ ശ്രീ. സി.കെ. ഏലിയാസ്‌ റിട്ടയർ ചെയ്‌തു. 01.04.1995-ൽ കളരിയിൽ ശ്രീമതി. കെ.എ. ഏലിയാമ്മ ഹെഡ്‌മിസ്‌ട്രസ്സായി ചാർജെടുത്തു. 31.03.96-ൽ അവർ സർവ്വീസിൽ നിന്ന്‌ വിരമിക്കുകയും ചെയ്‌തു. 1996 മുതൽ 1999 വരെ മാനേജരായിരുന്നത്‌ ആശാരുകുടിയിൽ ശ്രീ. എ.പി. കുര്യാക്കോസായിരുന്നു. എം.എ. കോളേജിൽ നിന്നും റിട്ടയർ ചെയ്‌ത പ്രൊഫസറായിരുന്ന അദ്ദേഹം സ്‌കൂളിന്റെ പുരോഗതിക്കായി കഠിന പ്രയത്‌നം ചെയ്‌തു. ഈ ഹൈസ്‌കൂൾ ഒരു ഹയർ സെക്കണ്ടറി സ്‌കൂളായി ഉയർന്നത്‌ അദ്ദേഹത്തിന്റേയും മുൻ മാനേജരായിരുന്ന റ്റി.യു. കുരുവിള, കെ.കെ. ദാനികുഞ്ഞ്‌ എന്നിവരുടേയും ശ്രമഫലമാണ്‌ എന്നുള്ള വസ്‌തുത പ്രത്യേകം സ്‌മരിക്കേണ്ടതാണ്‌. സ്‌കൂളിനാവശ്യമായ ക്ലാസ്സ്‌ മുറികൾ, ലബോറട്ടികൾ, ലൈബ്രറി എന്നിവ കൃത്യസമയത്തുതന്നെ പണിതു നൽകുന്നതിൽ അദ്ദേഹം പ്രത്യേകം താൽപര്യമെടുത്തു. 01.04.96-ൽ ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോർജ്‌ ഹെഡ്‌മാസ്റ്ററായി നിയമിതനായി. 1998 ൽ അദ്ദേഹം സ്‌കൂളിലെ ആദ്യത്തെ പ്രിൻസിപ്പലായി. ബയോളജി സയൻസിന്റെ 2 ബാച്ചും (100 കുട്ടികൾ) കൊമേഴ്‌സിന്റെ ഒരു ബാച്ചും (50 കുട്ടികൾ) ആയി ഹയർ സെക്കണ്ടറി വിഭാഗം 1998 സെപ്‌തംബർ മാസത്തിൽ ആരംഭിച്ചു. വളരെ കുറഞ്ഞ മാർക്കുള്ള കുട്ടികളായിരുന്നു ആദ്യത്തെ ബാച്ചിൽ ഉണ്ടായിരുന്നതെങ്കിലും അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും കഠിന പ്രയത്‌നത്തിന്റെ ഫലമായി ആദ്യ ബാച്ചിൽ തന്നെ നല്ലൊരു റിസൾട്ട്‌ ഉണ്ടാക്കുവാൻ സ്‌കൂളിനു കഴിഞ്ഞു. അത്‌ സ്‌കൂളിന്‌ വീണ്ടുമൊരു ഉണർവുണ്ടാക്കി. 1999-ൽ ബയോളജി സയൻസിന്‌ മൂന്നാമതൊരു ബാച്ചുകൂടി അനുവദിച്ചു