സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്താൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്.

ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടക്കുന്നു.വിജ്ഞാന വർദ്ധന വിനോ ടൊപ്പം അന്വേഷണത്വരെ യും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ സമൂഹത്തിന് ഉതകുന്ന രീതിയിൽ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും മനുഷ്യനും ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിവ് നേടുകയും ചെയ്യുക തുടങ്ങിയവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തിവരുന്നു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്, സാമൂഹ്യശാസ്ത്ര ദിനാചരണങ്ങൾ തുടങ്ങിയവ കാര്യക്ഷമമായി നടത്തുന്നു.  ദിനാചരണങ്ങൾ ഓട് അനുബന്ധിച്ച്, ക്വിസ്, ചിത്രരചന, ചുവർ പത്രിക, റാലി,സ്കിറ്റ്, ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കൽ തുടങ്ങിയവ നടത്തിവരുന്നു. സാമൂഹ്യശാസ്ത്രമേള സ്കൂൾതലത്തിൽ നടത്തി വിജയികളെ സാമൂഹ്യശാസ്ത്രമേള കളിൽ സബ്ജില്ല,ജില്ല, സംസ്ഥാന   തലങ്ങളിലേക്ക് ഒരുക്കി വിടുന്നു.