സെന്റ് ആന്റണീസ് എൽ പി എസ് പാദുവ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരിൽ നിന്നു പിരിവെടുത്തും തടി ശേഖരിച്ചും സ്കൂൾ കെട്ടിടം 60 അടി നീളത്തിലും ഒരു മുഖപ്പ് ആയി 20 അടി നീളത്തിലും കെട്ടിടം തീർത്തു. ഏതാനും കൊല്ലങ്ങൾക്ക് ശേഷം കാവിൽ രാമൻ പിള്ളയ്ക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലായ്കയാൽ, യോഗ്യതയുള്ള അമ്പലപ്പുഴ ശങ്കരപിള്ള എന്നയാളെ ഇവിടെ ഹെഡ്മാസ്റ്ററായി നിയമിച്ചു. മൂന്നാം ക്ലാസും തുടങ്ങാൻ ഇതിനിടെ സാധിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥാനം പുറവം തുരുത്തിൽ കുര്യൻ അവർകൾക്ക് കൈമാറി. അന്ന് HM ആയി ശങ്കരപിള്ള സാറിനു പകരം ചങ്ങനാശ്ശേരി സ്വദേശി സ്കറിയാ സാർ ജോലി ഉപേക്ഷിച്ചു പോവുകയും പകരം K N കേശവൻ ഇളയത് ഹെഡ്മാസ്റ്ററായി ചാർജെടുക്കുകയും ചെയ്തു. അക്കാലത്ത് സ്കൂൾ മാനേജ്മെന്റ് സ്ഥാനം പാദുവാ പള്ളിക്ക് കൈമാറി. കേശവൻ ഇളയത് ജോലി ഉപേക്ഷിച്ചു പോയി. തൽസ്ഥാനത്ത് O T ഫ്രാൻസിസ് സാർ H M ആയി. അദ്ദേഹത്തിന്റെ കാലത്ത് ഇതൊരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി മാറി.