സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/പരിസ്ഥിതിയെ വീണ്ടെടുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ വീണ്ടെടുക്കാം

സാങ്കേതിക വിദ്യ അനുദിനം ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. 21-ാം നൂറ്റാണ്ട് വ്യവസായവത്ക്കരണത്തിന്റെയും ആധുനികതയുടെയും കാലമാണ്. സാമ്പത്തിക രംഗത്ത് രാജ്യങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ വ്യവസായവത്ക്കരണം പ്രധാന പങ്കുവഹിക്കുന്നു. അങ്ങനെ ജനങ്ങളുടെ ജീവിത രീതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നു .രാജ്യങ്ങൾ വ്യവസായവത്ക്കരണത്തിന് പ്രാധാന്യം നൽകുമ്പോൾ പരിസ്ഥിതിയുടെ കാര്യം ജനങ്ങൾ മറന്നു പോകുന്നു. വനനശീകരണം, നഗര ജനബാഹുല്യം തുടങ്ങിയ പ്രശ്നങ്ങളും ഉത്ഭവിക്കുന്നു.ഇവ മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് പരിസ്ഥിതിയാണ്. പരിസ്ഥിതിയെ വേണ്ടത്ര സംരക്ഷിക്കാതെ വരുമ്പോൾ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ പ്രശ്നമാണ്. ഓസോൺ പാളിയുടെ ശോഷണം, ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ ഇവയെല്ലാം പരിസ്ഥിതിയെ മരണത്തോടടുപ്പിക്കുകയാണ്.
ഹരിത ഗൃഹ വാതകങ്ങളുടെ വർദ്ധനവു മൂലം ഭൗമാന്തരീക്ഷത്തിൽ ചൂട് വർധിക്കുന്നത് ആഗോളതാപനത്തിന് കാരണമാകുന്നു. ഭൂമിയെ വിനാശമായ കിരണങ്ങളിൽ നിന്ന് സംരക്ഷിച്ചു കൊണ്ട് നിൽക്കുന്ന ഓസോൺ പാളിയുടെ ശോഷണമാണ് ഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഭൂമിയുടെ രക്ഷാകവചത്തെ കാർന്നുതിന്നുന്നത് ക്ലോറോ ഫ്ലൂറോ കാർബണാണ്.വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുയരുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ഇതു മൂലം കാലാവസ്ഥ വ്യതിയാനം രൂക്ഷമായ വെള്ളപ്പൊക്കങ്ങൾക്കും വിനാശകാരികളായ ചുഴലിക്കാറ്റുകൾക്കും കൊടിയ വരൾച്ചക്കും വഴിതെളിക്കുന്നു. അങ്ങനെ വായു മലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം, മണ്ണു മലിനീകരണം തുടങ്ങിയവ സംഭവിക്കുന്നു. ഇപ്പോൾ പരിസ്ഥിതി തികച്ചും അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.ഇതിൽ നിന്ന് മറികടക്കണമെങ്കിൽ നാം പരിസ്ഥിതിയെ സംരക്ഷിച്ചേ പറ്റൂ.അതിനായി നാം ഒറ്റക്കെട്ടായി പ്രകൃതിയെ സംരക്ഷിക്കണം.

അൽഫോൻസ ബിനോയി
3 ബി സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം