സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/മണിയൻ മുയൽ

Schoolwiki സംരംഭത്തിൽ നിന്ന്
മണിയൻ മുയൽ

ഒരു ദിവസം മണിയൻ മുയലും അവന്റെ കൂട്ടുകാരായ ശങ്കു അണ്ണാനും വേലുകുരങ്ങനും പച്ചപ്പുൽച്ചാടികളും പതിവുപോലെ കളിക്കാനിറങ്ങി. അപ്പോൾ അവിടെ ആരുടെയോ കരച്ചിൽ കേട്ടു അവർ എല്ലാവരും ഓടിച്ചെന്നു. അപ്പോൾ അവിടെ ഒരു കുഞ്ഞിതത്ത ഇരുന്നു കരയുന്നതു കണ്ടു. അവൾക്ക് പറക്കാൻ പറ്റുന്നില്ലായിരുന്നു. അവളുടെ ചിറകിന് എന്തോ സംഭവിച്ചുണ്ടായിരുന്നു. മണിയൻ മുയൽ കുഞ്ഞിതത്തയോട് കാര്യം തിരക്കി.
അപ്പോൾ കുഞ്ഞി തത്ത പറഞ്ഞു "അച്ഛനും അമ്മയും തീറ്റ തേടി പോയിരുന്ന സമയത്ത് ഞാൻ കൂട്ടിലിരുന്നു കിളികൾ പറക്കുന്നതു കാണുകയായിരുന്നു. അപ്പോൾ താഴെയൊരു പാമ്പ് എന്നെ പിടിക്കാനായി മരത്തിൽ ഇഴഞ്ഞു കയറുന്നതു കണ്ടു. പാമ്പിനെ പേടിച്ച് ഞാൻ പറന്നതാണ് അങ്ങനെ പറന്ന് പറന്ന് വഴിതെറ്റിപ്പോയി അച്ഛനും അമ്മയും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും. എന്നെ വീട്ടിലെത്തിക്കാമോ".
ഇതു കേട്ടതോടെ മണിയൻ മുയൽ പറഞ്ഞു" ഇനി കുഞ്ഞിക്കിളി വിഷമിക്കണ്ട ഞങ്ങൾ നിന്നെ വീട്ടിൽ എത്തിക്കാം".
അവരെല്ലാവരും കുഞ്ഞികിളിയെ സഹായിക്കാൻ തയ്യാറായി. എന്നാൽ നടന്നുനടന്ന് കുറെ ദൂരം ആയപ്പോൾ മണിയൻ മുയൽ ഒഴികെ എല്ലാവരും ക്ഷീണിച്ചു അവർക്ക് ഇനി നടക്കാൻ ബുദ്ധിമുട്ടാണെന്നും നേരം ഒരുപാട് ആയെന്നും പറഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തയ്യാറായി എന്നാൽ മണിയൻ മുയൽ കുഞ്ഞിതത്തയുടെ കൂടെ യാത്ര തുടർന്നു. കുറച്ചുകഴിഞ്ഞപ്പോൾ അവർ രണ്ടുപേരും കുഞ്ഞിതത്തയുടെ അച്ഛനേയും അമ്മയേയും കണ്ടു. കുഞ്ഞിതത്തക്ക് സന്തോഷമായി. കുഞ്ഞിതത്ത അച്ഛനോടും അമ്മയോടും നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. അച്ഛൻ തത്തയും അമ്മ തത്തയും മുയലിനോട് നന്ദി പറഞ്ഞ് കൂട്ടിലേക്ക് പറന്നു പോയി.മണിയൻ മുയൽ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു.

അനന്തു കൃഷ്ണൻ
3 എ സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ