സെന്റ് ആന്റണീസ് യു പി എസ് പഴൂർ/കലാമേള

Schoolwiki സംരംഭത്തിൽ നിന്ന്

കലോത്സവം

    കുട്ടികളുടെ സർഗ്ഗശേഷി വളർത്തുക, അവരെ പാഠ്യേതര  വിഷയങ്ങളിൽ പങ്കാളികളാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ ഒക്ടോബർ 11,12,13 ദിവസങ്ങളിൽ പഴൂർ സെൻറ് ആൻറണീസ് യുപി സ്കൂളിൽ ഓൺലൈൻ കലാമേള നടത്തി.പ്രധാനാധ്യാപകൻ ശ്രീ ബിജു മാത്യു സാറിന്റെയും, കലോത്സവം കൺവീനർ ശ്രീ മാത്യു പി വി സാറിന്റെയും നേതൃത്വത്തിൽ കലോത്സവ കമ്മിറ്റി രൂപീകരിക്കുകയും മയൂരം 2021--2022 എന്ന പേരു നൽകുകയും ചെയ്തു.

       സാഹിത്യകാരനും കവിയുമായ ശ്രീ സാദിർ തലപ്പുഴ യാണ് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രീപ്രൈമറി , 1, 2ക്ലാസ്സുകൾ , 3 , 4ക്ലാസ്സുകൾ , 5, 6, 7ക്ലാസ്സുകൾ എന്നിങ്ങനെ 4വിഭാഗങ്ങളായാണ് മത്സരങ്ങൾ നടത്തിയത്.സാഹിത്യരചനകൾ ,ചിത്രരചന, അഭിനയം, നൃത്തം, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും മത്സരങ്ങൾ ഉണ്ടായിരുന്നു.

      ഭൂരിഭാഗം കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു.മനോഹരമായ രചനകൾ നടത്തി എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചവരും,വളരെയധികം ആവേശത്തോടെ നൃത്തനൃത്യങ്ങളിൽ പങ്കെടുത്തവരും എല്ലാവരുടെയും മനസ്സിൽ ഇടം നേടി.ഓൺലൈൻ ക്ലാസ്സുകളുടെ ഈ കാലഘട്ടത്തിൽ മോണോ ആക്ടിൽ കുട്ടികൾ കുട്ടി ടീച്ചർ മാരായി തകർത്തഭിനയിച്ചത് വളരെ രസകരവും ഓരോ കുട്ടിയും ഓരോ അധ്യാപകരെയും എത്രത്തോളം നിരീക്ഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നതും ഈ കലാമേളയുടെ ഒരു പ്രത്യേകതയായിരുന്നു.ചില കുട്ടികളുടെ അറിയപ്പെടാത്ത കലാവാസനകളെ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളത് ഈ കലോത്സവത്തിന്റെ വിജയമായി കാണുന്നു. പതിമൂന്നാം  തീയതി കലോത്സവം അവസാനിച്ചു.1, 2,3  സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.