സെന്റ് ആന്റണീസ് യു പി എസ് പഴൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഴൂരിൽ 1957 ജൂൺ 13 ന് അറിവിന്റെവെള്ളി വെളിച്ചം പകർന്നു നൽകുന്നതിനായി ഒരു എൽ. പി. സ്‌കൂൾ സ്ഥാപിതമായി. ഒരു ജനതയുടെ സ്വപ്‌നസാക്ഷാൽക്കാരവും പ്രചോദനവും ആവേശവുമായിരുന്നു പഴൂർ സെന്റ് ആന്റണീസ് എന്ന സരസ്വതീക്ഷേത്രം. 1955 -ൽ അന്നത്തെ മലബാർ കളക്ടർ പള്ളിക്കും പള്ളിക്കൂടത്തിനും വേണ്ടി അനുവദിച്ച സ്ഥലത്ത് ദീർഘദർശിയായ സർഗീസച്ചനാണ് ഈ വിദ്യാലയത്തിന് തറക്കല്ലിടുന്നത്. 1983-84 അക്കാദമിക വർഷത്തിൽ പഴൂർ സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു. ആ വർഷം ഇവിടെ 10 ഡിവിഷനുകളും 299 കുട്ടികളും 14 അധ്യാപകരും ഉണ്ടായിരുന്നു. 1985-86 വർഷത്തിൽ പൂർണ്ണമായും യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ,നല്ല കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, നല്ലൊരു ലൈബ്രറി, ടോയ് ലെറ്റ് സൗകര്യങ്ങൾ, പാചകപ്പുര,വഴിസൌകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സാധ്യമായത് പഴൂരിനെ കൂടുതൽ മികവുറ്റതാക്കി തീർക്കുന്നു. .