സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചൗക്ക, എലിഞ്ഞിപ്ര

  • തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കോടശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചൗക്ക, എലിഞ്ഞിപ്ര .
  • തൃശ്ശൂർ ജില്ലയിൽ ചാലക്കുടി പട്ടണത്തിന് കിഴക്ക് ഏകദേശം 3 കിലോമീറ്റർ ദൂരത്തിൽ കോടശ്ശേരി ഗ്രാമപഞ്ചായത്തിൽ ചാലക്കുടി വെള്ളിക്കുളങ്ങര റോഡും പോട്ട പരിയാരം റോഡും കൂടിച്ചേരുന്ന സ്ഥലമാണ് ചൗക്ക.

ആരാധനാലയം


1934 ൽ ആണ് ചൗക്ക ലൂർദ് മാതാവിൻറെ നാമധേയത്തിൽ ദേവാലയം സ്ഥാപിതമാകുന്നത് ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷൻ ഇവിടെ പ്രവർത്തിച്ചിരുന്നതിനാൽ ആണ്  "ചൗക്ക" എന്ന്ഇത് അറിയപ്പെട്ടത് ഇതിനടുത്താണ് St. Antony's CUPS Elinjipraഎന്ന സ്കൂൾ.

പൊതു സ്ഥാപനം

ഇണ്ണുനീലി  വായനശാല

1991 ഓഗസ്റ്റ് 15നാണ് വായനശാല ആരംഭിച്ചത് ആയിരം അംഗങ്ങളുണ്ട് ആയിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. വനിതാ ഫുട്ബോൾ അക്കാദമി, വനിതാവേദി, ചെസ്സ് അക്കാദമി തുടങ്ങി പത്തോളം സംരംഭങ്ങൾ വായനശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നു.

ചിത്രശാല

ചോല ആർട്ട് ഗാലറി

'ചോലയാർ' എന്ന് അറിയപ്പെട്ടിരുന്ന ചാലക്കുടിപ്പുഴയുടെ തീരം കലയുടെയും സംസ്കാരത്തിന്റെയും വിളനിലമായിരുന്നു.

ഈ സംസ്കൃതിയെ വീണ്ടെടുക്കാനായി ആരംഭിച്ചതാണ് 'ചോല' എന്നു പേരിട്ട ആർട്ട് ഗാലറി. ചിത്ര-ശിൽപ പ്രദർശനങൾ ഇവിടെ

സജീവമാണ്.

ചിത്രശാല

ഭൂമിശാസ്ത്രം

കൗതുകപാർക്ക്

വർക്കി വെളിയത്ത് എന്ന പ്രകൃതി സ്നേഹി തന്റെ ഒരു ഏക്കർ ഭൂമിയിൽ ചെറിയ കാട് സൃഷ്ടിച്ചിരിക്കുകയാണ്.

അദ്ദേഹത്തിന് ഇതിന് ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.ഉപദ്രവകാരികളല്ലാത്ത ഒരുപാട് ജീവജാലങളെ ഇവിടെ തുറന്ന്

വിട്ടിരിക്കുകയാണ്.വ്യത്യസ്തമായ മത്സ്യങൾ,മരങൾ,ഏറുമാടങൾ,ഗുഹകൾ തുടങിയവ ഇവിടെ കാണാം.

ചിത്രശാല