സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
envirnment day
23242 carmelday.jpg

JUNE 2021 -2022 അധ്യയനവർഷത്തിലെ  സെâv ആൻറണീസ് സി.യു.പി.എസിലെ പരിസ്ഥിതി ദിനാചരണം ജൂൺ അഞ്ചാം തീയതി  ആഘോഷിച്ചു. ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പ്  എന്നതായിരുന്നു  ഈ വർഷത്തെ പരിസ്ഥിതി ദിനത്തിsâ  സന്ദേശം.  ലോകം ഇന്നുവരെ  കാണാത്ത ഒരു അപൂർവ കാലഘട്ടത്തിsâ  ഓർമ്മയ്ക്കായി  ഒരു വൃക്ഷത്തൈ നടുവാനും അതിനെ പരിപാലിക്കുവാനും ശ്രദ്ധിക്കണമെന്ന്  ഹെഡ്മിസ്ട്രസ് സി.ജെ സി ജോസ് തsâ സന്ദേശത്തിൽ  കുട്ടികളെ ഓർമ്മപ്പെടുത്തി.   നമ്മുടെ  അമ്മയായ ഭൂമിയെ ഹരിതാഭ യായി നില നിർത്തുവാൻ എല്ലാ വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ  ഒരു വൃക്ഷത്തെ നട്ടു. പ്രകൃതിയുമായി ബന്ധപ്പെട്ട കുട്ടിക്കവിതകൾ, എsâ പ്രകൃതി- ചിത്രരചന, , പരിസ്ഥിതി സൗഹൃദപരമായവസ്തുക്കളുടെ \nÀ½mWw, പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മത്സരങ്ങൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസിsâ സന്ദേശവും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ പരിപാടികളും കോർത്തിണക്കി കൊണ്ടുള്ള  വീഡിയോ എല്ലാ  ക്ലാസ് ഗ്രൂപ്പുകളിലേക്കും അയച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിsâ  സന്ദേശത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പാവം പാവം ഡോഡോ പക്ഷി എന്ന ഡോക്യുമെâറി  വീഡിയോ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അയച്ചു. ഒരു ജീവിയുടെ വംശനാശം മറ്റു ജീവികളെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കുവാൻ   ഈ വീഡിയോ  വളരെ സഹായകരമായിരുന്നു.


JULY

പരിശുദ്ധ കർമ്മലമാതാവിsâ തിരുന്നാൾ നല്ല ആത്മീയമായ ഒരുക്കത്തോടെ പ്രാർത്ഥനയോടെയും ഭക്തിനിർഭരമായും online ആയി വിദ്യാലയത്തിൽ നടത്തുകയുണ്ടായി. തിരുന്നാളിനൊരുക്കമായി 9 ദിവസത്തെ നൊവേന വീഡിയോ ഉണ്ടാക്കി യുട്യൂബിൽ upload ചെയ്യുകയും Catechism Whats App ഗ്രൂപ്പുകൾ വഴി എല്ലാ കത്തോലിക്കാ വിദ്യാർത്ഥികൾക്കും നൽകുകയും ചെയ്തു. തിരുന്നാളിനോടനുബന്ധിച്ച്‌ കത്തോലിക്കാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കർമ്മലമാതാവിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

JULY 1

കൊറോണ മഹാമാരി ലോകത്തെ ആകെ കാർന്ന് തിന്ന് നിശ്ചലമാക്കിയ ഈ കാലഘട്ടത്തിൽ മനുഷ്യ ജീവനെ രക്ഷിക്കാൻ, താങ്ങാകാൻ, തണലാകാൻ സ്വരക്ഷപോലും ഗൗനിക്കാതെ പ്രവർത്തിക്കുന്നവരാണ് ഡോക്ടേഴ്സ്. അവരെ ആദരിക്കാനും അവർക്കായ് പ്രാർത്ഥിക്കാനും നന്ദി അർപ്പിക്കാനുമായ് July1 St.Antony's CUPS Elinjipra എന്ന വിദ്യാലയത്തിലെ കുരുന്നുകൾ മാറ്റിവച്ചു.

  July 21

23242 chandradinam.jpg

"ഇത് ഒരു മനുഷ്യsâ  ചെറിയ കാൽവെയ്പ്. മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും." ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോംഗിന്റെ വാക്കുകളാണിത്. ബഹിരാകാശരംഗത്ത് മാനവരാശിയുടെ ഒരു വലിയ കുതിച്ചുചാട്ടം സാധ്യമായ ദിനമാണ് 1969 July 21. മനുഷ്യsâ കാല്പാദം ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ ആദ്യമായി പതിഞ്ഞ ആ സുന്ദര സുദിനം.


AUGUST

AUGUST 6

ലോക മനസാക്ഷിയെ ഞെട്ടിച്ച 1945 ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ആഗസ്റ്റ് 6, 9 ദിനങ്ങൾ .യുദ്ധ രഹിത ലോകത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി സഡാക്കോ സസാക്കിയെ  അനുസ്മരിച്ചുകൊണ്ട് സഡാക്കോ കൊക്കുകളും അവർ തയ്യാറാക്കിയിരുന്നു. കുഞ്ഞുങ്ങളുടെ മനസ്സുകളിൽ നന്മയുടെ വിത്തുകൾ  പാകി ആത്മീയതയിലും മൂല്യങ്ങളിലും അടിയുറച്ച വ്യക്തിത്വങ്ങളായി വളർത്തിയെടുക്കേണ്ട വലിയൊരു ഉത്തരവാദിത്വം അധ്യാപകരിലും മാതാപിതാക്കളിലുമാണെന്ന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെസിയ ഓർമ്മപ്പെടുത്തി.

AUGUST 14

കുട്ടികളെയും രക്ഷിതാക്കളെയും ചേർത്തുപിടിക്കാൻ ശാസ്ത്ര സാഹിത്യ പരിഷത്തും ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും കൈകോർത്ത പദ്ധതി ... Online പഠനത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദവും Mobile ദുരുപയോഗവും രക്ഷിതാക്കളുടെ ആ ശങ്കകളും പരിഹരിക്കുന്നതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടിയാണ് മക്കൾക്കൊപ്പം പഞ്ചായത്ത് തല സംഘടക സമിതി രൂപീകരണത്തിനു ശേഷം 10/8/2021 ൽ സ്ക്കൂൾ തല സംഘാടക സമിതി രൂപീകരിച്ചു.

"മക്കൾക്കൊപ്പം"

സ്ക്കൂൾ തല സംഘാടക സമിതി

രക്ഷാധികാരി – MLA, ജില്ലാ പഞ്ചായത്ത് മെമ്പർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

ചെയർമാൻ      : ward Member ( Smt. Sunandha Narayanan)

Working Chairman : PTA President (Sri. Rinson Manavalan)

vice chairman        : MPTA President (Smt. Anu Ratheesh)

General Convenor : Headmistress (Sr. Jessy Jose v)

Joint Convenors    : SRG Convenors ( Smt. Manju John, Sr. Steffin )

Co- ordinators -      Deepa Antu

                              Remya K Varghese

committee   -        PTA Members

                     -       MPTA Members

                     -      Teachers     

AUGUST 15

23242 Independence day.jpg

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും1947 ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മയ്ക്കായി ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.ആയിരക്കണക്കിന് ആളുകളുടെ പ്രയത്ന ഫലമായും ജീവിത ത്യാഗത്തിലൂടെയും നേടിയതാണ് ഈ സ്വാതന്ത്ര്യം. ഈ കൊറോണയുടെ സാഹചര്യത്തിലും മഹാത്മാർ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഓൺലൈൻ ഫ്ലാറ്റ്ഫോമുക ളിലൂടെ സ്വാതന്ത്ര്യ ദിനാചരണംസംഘടിപ്പിക്കുകയുണ്ടായി.

AUGUST 20

വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 20 ലോക കൊതുക് ദിനo  വളരെ സമുചിതമായി ആചരിച്ചു. കൊതുക് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികളുടെ തന്നെ സഹായത്തോടെ തയ്യാറാക്കിയ ഒരു വീഡിയോ ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചു. വിവിധ തരം കൊതുകുകൾ, കൊതുകുജന്യ രോഗങ്ങൾ, കൊതുകു നിർമ്മാർജ്ജനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.

AUGUST

കോവിഡ് ഭീതിയുടെ apൾമുനയിലാണ് ലോകമെങ്ങുമുള്ള മലയാളികൾ ഈ വർഷത്തെ ഓണം ആഘോഷിച്ചത്. പ്രതിസന്ധിയുടെ ഈ കൊറോണക്കാലത്തും എലിഞ്ഞിപ്ര സെന്റ് ആന്റണീസിൽ ഓണം കെങ്കേമമായി ആഘോഷിച്ചു.

SEPTEMBER 5

അറിവിsâ തിരിനാളം കൊളുത്തി അജ്‌ഞതയാർന്ന ഇരുളിൽ വെളിച്ചം പകർന്ന് തന്ന അധ്യാപകാർക്കായ് ഒരു ദിനം . സെപ്തംബർ 5 അധ്യാപക ദിനം കൊറോണ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഈ വർഷവും എല്ലാ അധ്യാപകരും ഒരുമിച്ച് കൂടുകയും പ്രധാന അധ്യാപികയായ റവ സിസ്സർ ജെസിയക്ക് ആശംസകളും പ്രാർത്ഥനകളും നേരുകയും ചെയ്തു. അന്നേ ദിനത്തിൽ റിട്ടയർ ടീച്ചർ ഡീന T T സന്നിഹിതയായിരുന്നു . ചടങ്ങിൽ വച്ച് സീനിയർ ടീച്ചർ റീത്ത ജോർജ്ജിനെ ആദരിക്കുകയുണ്ടായി.   PTA പ്രസിഡന്റ് ശ്രീ റിൻസൻ മണവാളൻ MPTA ശ്രീമതി അനു രതീഷ് എന്നിവർ അധ്യാപകർക്ക് ആശംസകളർപ്പിക്കുന്നതോടൊപ്പം സ്നേഹ സമ്മാനമായി Mobile stand നൽകുകയും ചെയ്തു. Lucky draw യിലൂടെ Rev. Sr.Keerthana തിരഞ്ഞെടുക്കപ്പെടുകയും ഹെഡ്മിസ്ട്രസ് സമ്മാനം നൽകുകയും ചെയ്തു.

OCTOBER 2

23242 Gandhi Jayanthi.jpg

ഒക്ടോബർ 2  ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി അനവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ആസൂത്രണം ചെയ്യുകയുണ്ടായി. ഒക്ടോബർ 8 വരെ നീണ്ടുനിന്ന സേവന വാരത്തിലും കുട്ടികൾ പങ്കെടുത്തു. ഈ പ്രവർത്തനത്തിലൂടെ വീടും പരിസരവും വൃത്തിയാക്കേണ്ടതിsâ ആവശ്യകത  കുട്ടികൾക്ക് ബോധ്യപ്പെടുകയും ചെയ്തു. മൂന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി ഗാന്ധിക്വിസ് ഓൺലൈനായി നടത്തുകയും വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്തു. ഒന്ന്, രണ്ട് ക്ലാസ്സുകാർക്ക്  ഗാന്ധിജിയുമായി ബന്ധപ്പെട്ട കവിതകൾ ചൊല്ലൽ, ഫാൻസി ഡ്രസ്സ് തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്.

OCTOBER 16

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീട്ടിൽ ഉണ്ടാക്കിയ സമീകൃത ആഹാരം കഴിക്കുന്ന ഫോട്ടോ അയച്ചു തന്നു . ലോക ഭക്ഷ്യ ദിനത്തിsâ പ്രാധാന്യം ഉൾക്കൊള്ളുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്തു. ഭക്ഷണം പാഴാക്കി കളയരുത് എന്നും വീട്ടിൽ ഉണ്ടാക്കി കഴിക്കുന്ന  നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രാധാന്യത്തെ അനുസ്മരിക്കുന്ന സന്ദേശം ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോസ് വി കുട്ടികൾക്ക് നൽകുകയും ചെയ്തു.

NOVEMBER 1

തിരികെ സ്കൂളിലേക്ക്

23242 Pravesnotsavam.jpg

പുത്തൻ പ്രതീക്ഷകളും പുത്തൻ ആശയങ്ങളുമായി ഒന്നര വർഷത്തിനു ശേഷം വിദ്യാലയ കവാടം കുട്ടികൾക്കായി തുറക്കപ്പെട്ട സുദിനം. അന്നേദിവസം നമ്മുടെ വിദ്യാലയത്തിലും പ്രവേശനോത്സവം സമുചിതമായി ആഘോഷിക്കുകയു ണ്ടായി. കോടശ്ശേരി പഞ്ചായത്തിലെ ഡിസിസി കേന്ദ്രമായിരുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ ഒരു മാസക്കാലം പഞ്ചായത്ത് , ഫയർ ഫോഴ്സ്. വിവിധ സന്നദ്ധ സംഘടനകൾ അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവയുടെ സഹായ  സഹകരണത്തോടെ അണുനശീകരണം നടത്തി വൃത്തിയാക്കി അലങ്കരിച്ചു.