സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ നന്മ മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ മനസ്സ്

ഒരു ദിവസം അമ്മു സ്കൂളിൽ പോകാൻ റോഡരികിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു അപ്പൂപ്പൻ റോഡ് മുറിച്ചു കടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് അമ്മുവിന്റെ ശ്രദ്ധയിൽപ്പെട്ടത്.

അമ്മുവിന്റെ മനസ്സലിഞ്ഞു. അവൾ ആ അപ്പൂപ്പന്റെ അടുത്ത് ചെന്നു കൈ പിടിച്ചു.

കൈയിൽ ആരോ പിടിച്ചതറിഞ്ഞ അപ്പൂപ്പൻ ചോദിച്ചു. "ആരാ അത്?"

"അപ്പൂപ്പാ ഇത് ഞാനാണ് അമ്മു. അപ്പൂപ്പനെ സഹായിക്കാൻ വന്നതാ" അമ്മു പറഞ്ഞു.

ഇതുകേട്ട് അപ്പൂപ്പൻ. "നല്ല മോളാണ് നീ. എന്നെ സഹായിക്കാൻ വന്നല്ലോ"

അവൾ ആ പാവം അപ്പൂപ്പന്റെ കൈപിടിച്ച് സാവധാനം റോഡിന്റെ അപ്പുറത്ത് എത്തിച്ചു.

സ്കൂളിലേക്ക് പോകുമ്പോൾ അപ്പൂപ്പൻ അമ്മുവിനോട് പറഞ്ഞു. "അമ്മു മോളെ നീ നന്നായി വരും"

സ്കൂളിലേക്ക് നടക്കുമ്പോൾ അമ്മു മനസ്സിൽ പറഞ്ഞു. "ആ അപ്പൂപ്പന് നല്ലത് വരുത്തേണമേ"

കുറച്ചുകൂടി നടക്കുമ്പോഴാണ് അമ്മു ഓർത്തത്. അപ്പൂപ്പൻ അവൾക്കൊരു പുതപ്പ് കൊടുത്തിരുന്നു. അവൾ അത് എടുത്തു നോക്കി. പൊടിപിടിച്ച ഒരു പുതപ്പ്. അവൾ അത് കുടഞ്ഞു.

അതിൽ നിന്നും കുറേ സ്വർണ്ണനാണയങ്ങൾ താഴേക്കു വീണു. കണ്ടു നിന്ന ആളുകൾ ഓടിവന്ന് അതൊക്കെ വാരിക്കൂട്ടി കൈയിൽ ഒതുക്കി.

അതിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരു ശബ്ദം. "നിൽക്കവിടെ"

അതാ ഒരു വൃദ്ധൻ. അമ്മു സഹായിച്ച അപ്പൂപ്പൻ ആയിരുന്നു അത്.

"എന്നെ സഹായിച്ചത് ഈ കുഞ്ഞാണ്. ഈ സ്വർണനാണയങ്ങൾ അവൾക്കുള്ളതാണ്"

ഇത്രയും പറഞ്ഞ് അപ്പൂപ്പൻ നടന്നുപോയി.

നല്ല മനസ്സ് കാണിച്ച അമ്മുവിന് സ്വർണനാണയങ്ങളെല്ലാം സ്വന്തമായി. അമ്മു സ്കൂളിലേക്ക് നടന്നു.


പരോപകാരം ചെയ്യാൻ ആരും മടിക്കരുത്.


പ്രാർത്ഥന നമ്പ്യാർ സി കെ
3 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ