സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/അമ്മയെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയെ സംരക്ഷിക്കാം

പരിസ്ഥിതി, ഈ ലോകത്തുള്ള ഓരോ ജീവജാലങ്ങൾക്കും ആവശ്യമായ ശുദ്ധവായുവും ജലവും നൽകുന്നതാണ്. പ്രകൃതി അമ്മയാണ്, ആ അമ്മയെ നമ്മൾ ചൂഷണം ചെയ്യാൻ പാടുള്ളതല്ല. വികസനം അത് ആവശ്യമാണ് പക്ഷെ മനുഷ്യൻ സ്വീകരിച്ചുവരുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാം. നമ്മുടെ പരിസ്ഥിതി ഇപ്പോൾ ഗുരുതരാവസ്ഥയിലാണ് പണ്ടുള്ളതുപോലെയെല്ല, മനുഷ്യർ പ്രകൃതിയിൽ നിന്നും അകലുകയാണ്. പ്രകൃതിയിലെങ്കിൽ ഒരു ജീവജാലങ്ങളും ഇല്ലാ. നഗരങ്ങൾ മലനീകരിക്കപ്പെടുന്നു. നഗരങ്ങളിൽ ജനസംഖ്യ ഉയരുന്നത് കുടിവെള്ളക്ഷാമവും ശുചീകരണ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതോടൊപ്പം മനുഷ്യരെ വിഴുങ്ങുന്ന മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു, അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുന്നു, ഇങ്ങനെ ഇങ്ങനെ പല പ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ പരിസ്ഥിതി. അങ്ങനെ പരിസ്ഥിതി മലനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് .
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും ,അന്തരീക്ഷവും, മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിയായലും സമൂഹത്തിനായാലും ശുചിത്വം പ്രാധാന്യമുള്ളതാണ്. നമ്മുടെ ആരോഗ്യം ശുചിത്വമായി ബന്ധപ്പെട്ടതാണ് അതിൻ്റെ ഏറ്റവും വലിയ തെളിവാണ് ലോകം ഇന്ന് അനുഭവിക്കുന്ന ഈ കോറോണ കാലം. ആവർ ത്തിച്ചു വരുന്ന പകർച്ചവ്യാധികൾ ശുചിത്വമില്ലായി മയ്ക്ക് തെളിവാണ്. നമ്മുടെ പരിസ്ഥിതി മലീനികരിക്കപ്പെടാനും കാരണം ശുചിത്വമില്ലായ്മയാണ്. ജലസ്രോതസ്സുകളിലേക്കും മണ്ണിലേക്കും മനുഷ്യർ മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ അവർ ഓർക്കുന്നില്ല അവർ അവരെ തന്നെ കൊല്ലുകയാണെന്ന്.പരിസ്ഥിതി ശുചിത്വം , വ്യക്തി ശുചിത്വം അങ്ങനെ അങ്ങനെ ശുചിത്വത്തെ വേർതിരിക്കപ്പെട്ടുത്തിയിട്ടുണ്ട്. ശുചിത്വം ആവിശ്യമായ കാര്യമല്ല അത്യാവശ്യം ആയ കാര്യമാണ്. പരിസ്ഥിതി ശുചിത്വം വ്യക്തി ശുചിത്വം പാലിക്കുക എന്നത് നാം ഓരോരുത്തരുടെയു ഉത്തവാദിത്വമാണ്.,
നമ്മുടെ സമൂഹത്തിൽ ഇന്ന് കണ്ടു വരുന്ന ഈ പരിസ്ഥിതി പ്രശ്നങ്ങളും ശുചിത്വമില്ലായ്മയും പ്രതിരോധിക്കണമെങ്കിൽ നാം ഓരോരുത്തരും വിചാരിക്കണം ഇന്നത്തെ നമ്മുടെ സർക്കാർ ചില സംഘടനകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ചിലർ മാത്രമേ അത് അനുസരിക്കുന്നുള്ളു. അത് പോര, നമ്മുടെ ജീവനെ സംരക്ഷിക്കാൻ, മറ്റുള്ളവരുടെ ജീവനെ സംരക്ഷിക്കാൻ ,അടുത്ത തലമുറയ്ക്കായി ശുചിത്വമുള്ള , സുരക്ഷിതവും മനോഹരവുമായ ഒരു പരിസ്ഥിതി കൈമാറാൻ വേണ്ടി നാം പ്രകൃതിയെ സംരക്ഷിക്കണം. പണത്തിനോടുള്ള ആർത്തി കുറച്ചെങ്കിലും കുറയ്ക്കണം. പ്ലാസ്റ്റിക്കുകൾ മണ്ണിൽ വലിച്ചെറിയാതിരിക്കുക. ചെറുതായിയെങ്കിലും ഭവനങ്ങളിൽ കൃഷി തുടങ്ങുക. ജലസ്രോതസ്സുകളെയും കാടിനെയും സംരക്ഷിക്കണം' ഞാൻ പ്രകൃതി സംരക്ഷിക്കും നല്ലൊരു നാളെയ്ക്കായി ' എന്നതാവട്ടെ നമ്മുടെ മുദ്രവാക്യം. വിവേക പൂർവ്വം തീരുമാനമെടുക്കേണ്ട സമയമാണിത്

കാർത്തിക
9C സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം