സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ - കേരളം അതിജീവനത്തിന്റെ പാതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - കേരളം അതിജീവനത്തിന്റെ പാതയിൽ

പതിനായിരങ്ങളുടെ പോലും ജീവനെടുത്തേക്കാവുന്ന ഒരു മഹാമാരിയിൽ നിന്നാണ് കേരളം രക്ഷപെട്ടു പോന്നത്. അതിനായി കേരളത്തിലെ ഗവണ്മെന്റും ആരോഗ്യ രംഗവും കാഴ്ച്ച വച്ച പ്രവർത്തനങ്ങൾ വിസ്മരിച്ചു കൂടാ. വാക്സിൻ കണ്ടെത്തുന്നതു വരെ ഈ മഹാവ്യാധി ഒരു പേടി സ്വപ്നം ആയി തന്നെ തുടരും. ഈ കാലയളവിൽ കൊറോണ വീണ്ടും കേരളത്തിൽ എത്തിയാലും ഇതു പോലുള്ള ശക്തമായ നടപടി കളിലൂടെ മാത്രമേ നമുക്ക് അതിനെ അതിജീവിക്കാൻ കഴിയുകയുള്ളൂ.. കൊറോണ ക്ക് മുൻപുള്ള ലോകം പോലെയാകില്ല അതിനു ശേഷം ഉള്ള ലോകം.ഈ ലോക്ക് ഡൌൺ കാലത്തിനുള്ളിൽ നാം പഠിച്ച പാഠങ്ങളിൽ നിന്നും നല്ലത് ഉൾക്കൊണ്ടു ആയിരിക്കണം ഇനിയുള്ള സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്. ജീവിതത്തിൽ വളരെ പ്രധാനമെന്ന് നാം കരുതിയതെല്ലാം നമുക്ക് മുന്നിൽ അപ്രധാനങ്ങളായി. ഒഴിച്ച് കൂടാൻ ആകാത്തത് എന്ന് നാം കരുതിയതൊക്കെ നിഷ്പ്രയാസം ഉപേക്ഷിക്കാൻ നമുക്ക് സാധിച്ചു. കൊറോണയും ഈ ലോക്ക് ഡൌൺ കാലവും മലയാളിക്ക് പുനർചിന്തനത്തിന്റെ കാലമാണ്. ജാഗ്രത തുടരുന്നതിനൊപ്പം പരസ്പരസഹായത്തിന്റെയും സാഹോദര്യത്തിന്റെയും നാളുകൾ തീർക്കാൻ നമുക്ക് കഴിയട്ടെ. പ്രളയവും നിപ്പയുമൊക്കെ അതിജീവിച്ചതു പോലെ മലയാളി ഈ മഹാവ്യാധിയെയും അതിജീവിക്കുക തന്നെ ചെയ്യും...

നാദിയ ഫാത്തിമ എ
4 E സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം