സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനം

നമ്മുടെ നിലനിൽപ്പിന് പ്രധാന പങ്ക്‌ വഹിക്കുന്നത് നമ്മുടെ പരിസ്ഥിതിയാണ്. നമ്മൾ എല്ലാവർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി മരങ്ങൾ നടുകയും ചെയ്യുന്നു.അതുപോലെതന്നെ അന്നേദിവസം സ്കൂളിൽ ടീച്ചർമാർ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും കുട്ടികൾക്ക് തൈകൾ വിതരണം ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യം എന്നത് നമ്മുടെ ഈ ഭൂമിയെ സംരക്ഷിക്കാൻ ആണ്. മരങ്ങൾ ഭൂമിയുടെ കൂടെയാണ്. ഇങ്ങനെ ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യം എന്നത് നമ്മുടെ ഈ ഭൂമിയെ സംരക്ഷിക്കാൻ ആണ്. മരങ്ങൾ ഭൂമിയുടെ കൂടെയാണ്. എന്ന് വച്ചാൽ മരങ്ങൾ അതീവ ശക്തമായ സൂര്യ താപത്തിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നു. മരങ്ങൾ ഓക്സിജനും തണലും തരുന്നു. അങ്ങനെ മനുഷ്യരെ സംരക്ഷിക്കുന്നു . മനുഷ്യരാകട്ടെ ഈ പരിസ്ഥിതിയെ നശിപ്പിക്കുന്നു, മരങ്ങൾ വെട്ടിനശിപ്പിച്ചു അതിന്റെ സ്ഥാനത്ത് ഫ്ലാറ്റുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നു. പുഴയിൽ ചവറുകൾ വലിച്ചെറിഞ്ഞു ജലാശയങ്ങളെ നശിപ്പിക്കുകയും പ്ലാസ്റ്റിക്കുകൾ കത്തിച്ച് അന്തരീക്ഷത്തെ മലിനമാക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ ചെയ്താണ് മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നത്. പ്രകൃതി നമ്മുടെ മാതാവാണ് അതിന്റെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മൾ പ്രകൃതിയുടെ മക്കളാണ്. വെള്ളം, വായു, തണൽ ഇവയെല്ലാം മനുഷ്യ നിലനിൽപ്പിന് പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം.

ശ്രേയസ്
4 B സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം