സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ഭയക്കില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയക്കില്ല നാം

അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്

കേമത്തം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
 കേണിടുന്നു അല്പം ശ്വാസത്തിനായ്

കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗങ്ങൾ
കേറിവരാതെ തടഞ്ഞീടുവാൻസങ്കടമുണ്ട്

മനസിനകമെല്ലാം സജ്ജരാം മാനുജരെ
ഓർത്തിടുമ്പോൾ സത്യത്തിലീ ഗതി ചൂണ്ടിക്കാട്ടുന്നത്

 സത്യമാർഗത്തിൻ ദിശയല്ലയോ
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു

ഞാനില്ല എന്നോതികൊണ്ടവർ ഓടാൻ
ശ്രമിക്കുന്നു ഭീരുക്കളായി

വിദ്യയിൽ കേമനും മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ

വിരസത ഒട്ടുമേ പിടികൂടാത്തവർ വിലസുന്നു
 ലോകത്തിൽ ഭീക്ഷണിയായ്

ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
 
തകർന്നിടില്ല നാംമുഖാവരണം ധരിച്ചവന്റെ കഥ കഴിച്ചിടും
കൈകൾ നാം ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം

തുമ്മുന്ന നേരവും ചുമച്ചിടുന്ന നേരവും
 കയ്കളാലോ തുണികളാലോ മുഖം മറയ്ക്കണം

ഭയന്നിടില്ല നാം ചെറുത്തുനിന്നിടും
രോഗ ലക്ഷണം കാണുവിൽ ദിശയിൽ നാം
 വിളിച്ചിടും പേടിച്ചോടുകില്ല നാം

തുരത്തിടും കോറോണയെ
തുരത്തിടും ഈ ഭീകരനെ..


 

അഖിൽ രഞ്ജിത്ത്
3 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത