സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എങ്ങനെ സാധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗപ്രതിരോധമെന്നാൽ ഏതു രോഗത്തേയും ചെറുത്തു നിർത്താനുള്ള കഴിവ് എന്നാണ് അർത്ഥം. ഇന്ന് ലോകം നേരിടുന്ന മാരകമായ അസുഖങ്ങളിൽ ഒന്നാണ് കോവിഡ് .ഈ രോഗം പരത്തുന്നത് കൊറോണ എന്ന വൈറസാണ് .ലോക രാഷ്ട്രങ്ങളെല്ലാം ഈ രോഗത്തെ പ്രതിരോധിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.രോഗി തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും പുറത്തു വരുന്ന സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പകരുന്നത്. അതിനാലാണ് ഈ രോഗം ബാധിച്ചവരെ ഐസലേഷനിൽ പരിചരിക്കുന്നത്. മാസ് ക്കുകൾ ഉപയോഗിച്ചുകൊണ്ടും, സോപ്പുകൾ, സാനിറ്റെ സറുകൾ ഇവ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുന്നതിലൂടെയും, സാമൂഹിക അകലം പാലിക്കുന്നതിലൂടെയും ഒക്കെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. അതിനു വേണ്ടിയാണ് ഇപ്പോൾ ലോകം മുഴുവൻ ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുന്നത്.രോഗം വന്നിട്ട് ചികിത്സിക്കുന്നതിന് പകരം അത് വരാതിരിക്കാനായി പരിശ്രമിക്കുന്നതായിരിക്കും നല്ലത്.അതിനായി പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിക്കുവാൻ നമുക്കു കടമയുണ്ട്. ഈ പകർച്ചവ്യാധിയെ ലോകത്തിൽ നിന്ന്അകറ്റാൻ മനുഷ്യരാശിക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അതിനായി നമുക്ക് പരിശ്രമിക്കാം.

വൈശാഖി .എ
3 C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം