സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/രോഗ പ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധശേഷി

ശരീരത്തിൽ രോഗങ്ങൾ വരാതെ പിടിച്ചു നിർത്തണമെങ്കിൽ രോഗ പ്രതിരോധശേഷി കൂട്ടുക തന്നെ വേണം അതിനു നമ്മൾ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നമ്മൾ അറിയാതെ തന്നെ അണുക്കൾ നമ്മുടെ കൈകൾ വഴി ശരീരത്തിൽ എത്തുകയും നമുക്ക് രോഗങ്ങൾ വരുകയും ചെയ്യുന്നു. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കൈകൾ നന്നായിട്ടു കഴുകണം. കൃത്യമായ അളവിൽ വെള്ളം കുടിക്കണം. അതു വഴി ശരീരത്തിൽ നിന്നും വിഷാംശം പുറത്തു പോകുകയും നമ്മൾ ഉൻമേഷവാൻ മാരായി മാറുന്നു. കൃത്യമായ ആഹാരക്രമീകരണം നമ്മളിൽ ഉണ്ടാകണം. അനാവശ്യമായ ഭക്ഷണം കഴിച്ച് നമ്മൾ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി നശിപ്പിക്കുന്നു. പ്രതിരോധശേഷി കുറയുമ്പോൾ നമ്മൾ പെട്ടെന്ന് രോഗങ്ങൾക്ക് അടിമപ്പെടുന്നു. പച്ചക്കറികളും ഫലവർഗ്ഗങ്ങളും നമ്മുടെ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണം. നമ്മൾ കൃത്യമായി ഇതൊക്കെ പാലിച്ചു പോകുകയാണെങ്കിൽ രോഗ പ്രതിരോധശേഷി നമുക്ക് കൂട്ടാൻ പറ്റും.

വേദ പ്രിയ പി.എസ്
II A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം