സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ലോകം മഹാമാരിക്കു നടുവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം മഹാമാരിക്കു നടുവിൽ


മനുഷ്യരാശിയെ വെല്ലുവിളിച്ചുകൊണ്ട് കൊറോണ എന്ന വൈറസ് പടർന്നു കൊണ്ടിരിക്കുന്നു ആയതിനാൽ ഇത്തവണ സ്കൂൾ നേരത്തെതന്നെ അടച്ചു ആരും തന്നെ വീടിൻറെ പുറത്തു പോകാൻ പാടില്ല വീട്ടിൽ തന്നെ ഇരിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത് എന്ന ഈ വൈറസ് എവിടെ നിന്നാണ് എങ്ങനെയാണ് വന്നത് എന്ന് അറിയാൻ എനിക്കും ഉണ്ടായിരുന്നു ആകാംക്ഷ ചൈനയിൽ നിന്നാണ് ഇത് ഉണ്ടായത് അവിടെ ഉള്ളവർ എല്ലാവരും മൃഗങ്ങളെയും ഭക്ഷിക്കുന്ന വരാണ് ഉറുമ്പുതീനി യിൽ നിന്നാണ് പോലും ഇത് മനുഷ്യരിലേക്ക് പടർന്നത് ഡോക്ടർ ലീ ആയിരുന്നു ആദ്യമായി രോഗം കണ്ടുപിടിച്ചത് പക്ഷേ ചൈന സർക്കാർ അദ്ദേഹം പറഞ്ഞു കേട്ടിരുന്നില്ല അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു അതുകൊണ്ട് തന്നെ രോഗം അതിവേഗം പടരുകയും ഏറെ പേർ മരിക്കാൻ കാരണമാവുകയും ചെയ്തു മരണസംഖ്യ കൂടിയപ്പോഴാണ് ചൈന സർക്കാർകൊറോണ യുടെ തീവ്രത കുറിച്ച് മനസ്സിലാക്കിയത് പല രാജ്യങ്ങളിൽ നിന്നുള്ള ആൾക്കാർ ചൈനയിൽ ജോലി ചെയ്തുവരുന്നുണ്ട് അവരെല്ലാം തന്നെ അങ്ങ് നാടുകളിലേക്ക് പോവുകയും ചെയ്തു ഇപ്പോൾ പലരാജ്യങ്ങളിലും വൈറസ് രോഗം പടർന്നു കൊണ്ടിരിക്കുകയാണ് ചൈനയിലെ സിറ്റി അവർ വേഗം അടയ്ക്കുകയും പക്ഷെ അപ്പോഴേക്കും മരണനിരക്ക് കൂടിയിരുന്നു അമേരിക്ക ഇറ്റലി ഫ്രാൻസ് സ്പെയിൻ തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളിൽ പതിനായിരക്കണക്കിന് മരണവും ലക്ഷക്കണക്കിന് രോഗബാധയും ഉണ്ടായി. വയറസ് പകരാതെ ഇരിക്കണമെങ്കിൽ നമ്മൾ പാലിക്കേണ്ട കുറെ നിയമങ്ങൾ ഉണ്ട് അത് എന്താണെന്ന് നമുക്ക് നോക്കാം കൈകൾ ഇടയ്ക്കിടെ സോപ്പുവെള്ളം ഒന്ന് കഴുകണം പുറത്തു പോകുമ്പോഴും നമ്മൾ എപ്പോഴും ഒരു മീറ്റർ അകലം പാലിക്കണം പ്രത്യേകിച്ചും പനിയും ചുമയും ഉള്ളവരിൽ നിന്നും നാം എപ്പോഴും അകലം പാലിച്ചു തന്നെ നിൽക്കണം പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കണം അല്ലെങ്കിൽ ഒരു തൂവാല കൊണ്ട് മൂക്കും വായും മറച്ച് കെട്ടണം കണ്ണിലും മൂക്കിലും കൈകൾകൊണ്ട് ഇടക്കിടെ തൊടാൻ പാടില്ല കഴിവതും പുറത്തിറങ്ങാതെ നോക്കുക പ്രത്യേകിച്ച് കൊച്ചുകുട്ടികളും പ്രായംകൂടിയ ആൾക്കാരും.കൊറോണ വൈറസ് പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം തൊണ്ടയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അസ്വസ്ഥത വരണ്ട ചുമ കടുത്തപനി ശ്വാസതടസം ഉണ്ടാവുക എന്നിവയാണ്. നമ്മുടെ രാജ്യത്ത് എല്ലാവരും വ്യക്തി ശുചിത്വം ഏറെക്കുറെ പാലിക്കുന്നുണ്ട് അതുകൊണ്ട് തന്നെ മരണസംഖ്യ കുറയ്ക്കാൻ നമുക്ക് ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ് ഇതുവരെ .ഇപ്പോൾ കൊറോണ വ്യാപനം തടയാൻ എല്ലാവരും മാതൃകയാക്കുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തെ ആണ് അതിൽ നമുക്ക് അഭിമാനിക്കാം ഈ നിയമങ്ങളൊന്നും പാലിക്കാത്തത് കൊണ്ട് തന്നെയാണ് മറ്റുള്ള രാജ്യങ്ങളിൽ മരണസംഖ്യ രോഗവ്യാപനം കൂടി കൊണ്ടിരിക്കുന്നത് വൈറസ് പൂർണമായും തുടച്ചു മാറ്റാൻ നമുക്ക് ഇനിയും ഒരുപാട് നാളത്തെ പ്രയത്നവും ശ്രദ്ധയും ആവശ്യമാണ് അതുകൊണ്ടുതന്നെ വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം പാലിക്കണം ആരോഗ്യപ്രവർത്തകർ എന്താണോ പറയുന്നത് അതെല്ലാം അനുസരിക്കണം നമ്മൾ .കൊറോണാ വൈറസിനെ ഈ ഭൂമുഖത്ത് നിന്നും തുരത്താൻ വേണ്ടി നമുക്ക് എല്ലാവർക്കും ഒരുമിച്ച് മുന്നോട്ടു നീങ്ങാം Break The Chain

ദേവിക ജി
4 C സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം