സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/വൈറസ് പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് പ്രതിരോധം

മാധവനും കേശവനും വിദേശത്തേക്ക് ടൂർ പോകാൻ തയ്യാറാവുകയായിരുന്നു.മാധവൻ്റെ മകൾ രാധ പറഞ്ഞു. അച്ഛാ ടൂർ ഒന്നും പോകണ്ട കോറോണ എന്ന രോഗം ലോകം മുഴുവൻ പടർന്നിരിക്കുകയാണ്. അതു കൊണ്ട് അന്യദേശത്ത് പോയി അവരോടുമായി ഇടപെട്ട് അച്ഛന് രോഗമുണ്ടാകും. അതുമൂലം അച്ഛൻ വീട്ടിലേക്ക് വരുമ്പോൾ വീട്ടിലുള്ള പലർക്കും രോഗം പകരും. മരണം വരെ സംഭവിക്കും.രാധ പറഞ്ഞത് കേൾക്കാതെ അവർ പുറപ്പെട്ടു. വഴിയിൽ വച്ച് പോലീസുകാർ തടഞ്ഞു നിർത്തി പറഞ്ഞു. അന്യദേശത്തേക്ക് പോയാൽ കൊറോണ ഉണ്ടാകാം. അതു കൊണ്ട് തിരിച്ച് പോകുന്നതാണ് നല്ലത്.പോലീസുകാർ പറഞ്ഞത് കേൾക്കാതെ അവർ പാഞ്ഞു. വിദേശത്തേക്ക് ചെന്ന് അവരോട് ഇടപെട്ട് അവർക്ക് 2 പേർക്കും കൊറോണയുണ്ടയി. വീട്ടിലുള്ളവർക്ക് വളരെ വിഷമം തോന്നി ആശുപത്രികളിലേക്കൊന്നും യാത്ര ചെയ്യാൻ കഴിയാത്തതുകൊണ്ട് അവർ വീട്ടിൽത്തന്നെ ഇരുന്നു. ആശുപത്രിയിൽ കിടക്കുന്ന മാധവനും കേശവനും തോന്നി രാധയും പോലീസുകാരും ഒക്കെ പറഞ്ഞത് കേട്ടിരുന്നെങ്കിൽ നമുക്കീ ഗതി ഉണ്ടാകില്ലായിരുന്നു. അവർ പ്രാർത്ഥിക്കുകയും ശുചിത്വം പാലിക്കുകയും കോറൻ്റയിനിൽ നിരീക്ഷണത്തിൽ കഴിയുകയും ചെയ്ത് അവരുടെ രോഗം മാറി. വീട്ടിലേക്ക് വന്നപ്പോൾ അടുത്തുള്ള വീട്ടുകാരൊന്നും അവരോട് സംസാരിക്കാനോ ഒന്നും വന്നില്ല കാരണം രോഗം വന്നതുകൊണ്ട് 14 മുതൽ 28 ദിവസം വ രെ വീട്ടിൽത്തന്നെ അടങ്ങിയിരുന്ന് ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിക്കണം.28 ദിവസം കഴിഞ്ഞു. രോഗം ഇല്ല എന്നുറപ്പിച്ചു.എല്ലാവരും മാധവനോടും കേശവനോടും സംസാരിക്കാൻ തുടങ്ങി.മാധവൻ അപ്പോൾ പറയുകയാണ് എനിക്ക് എൻ്റെ തെറ്റ് മസസിലായി. മറ്റുള്ളവർ പറയുന്നത് അനുസരിക്കുകയും ശുചിത്വം പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ നമുക്കികൊ റോണയെ പ്രതിരോധിക്കാം. കൂട്ടുകാരെ നമുക്കും നാടിൻ്റെ നന്മയ്ക്കും വ്യക്തി നന്മയ്ക്കുമായി പ്രായഭേദമന്യേ പരിശ്രമിക്കാം.

ഗൗരി
4 C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ