സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മുടെ ശീലം

ആരോഗ്യം , വൃത്തി ,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ ഒരേ അർത്ഥത്തിൽ നാം പറയുന്ന വാക്കാണ് ശുചിത്വം .വ്യക്തിശുചിത്വം ,സാമൂഹ്യ ശുചിത്വം എന്നിവയാണ് അതിൽ ചിലത് .അതു പോലെ പരിസരം, വൃത്തി, വെടിപ്പ് ,ശുദ്ധി ,മാലിന്യ സംസ്കരണം ,കൊതുക് നിവാരണം എന്നിവയെല്ലാം ശുചിത്വവുമായി ബന്ധപ്പെട്ടുകിടക്കുന്നു .ആരോഗ്യ ശുചിത്വം അതിൽ ഒന്നാണ് .വ്യക്തിശുചിത്വം ,പരിസര ശുചിത്വം അതിലെ പ്രധാന ഘടകങ്ങളാണ് .ആരോഗ്യ ശുചിത്വ പരിപാലനത്തിലെ പോരായ്മകളാണ് ഒട്ടുമിക്ക രോഗങ്ങൾക്കും കാരണം .വ്യക്തിശുചിത്വത്തിൽ വ്യക്തികൾ കൃത്യമായി ശുചിത്വം പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും .വ്യക്തിശുചിത്വ ബോധമുള്ള തു കൊണ്ടാണല്ലോ .പല്ല് തേച്ച് കുളിച്ച് വൃത്തിയായി നടക്കുന്നത് .ഭക്ഷണത്തിന് മുൻപും ശേഷവും കൈ കഴുകുന്നത് അത് പോലെ വ്യക്തിഗതമായി ആവശ്യമുള്ള എല്ലാ ശുചിത്വ കർമ്മങ്ങളും ചെയ്യുന്നത് .വ്യക്തിശുചിത്വം സാധ്യമാണെങ്കിൽ സാമൂഹ്യ ശുചിത്വം സാധ്യമാണ് .അതിനു സാമൂഹ്യ ശുചിത്വ ബോധം വ്യക്തികൾക്കുണ്ടാകണം .അതുണ്ടായാൽ ഒരു വ്യക്തിയും വ്യക്തി ശുചിത്വത്തിനോ ഗാർഹിക ശുചിത്വത്തിനോ വേണ്ടി പരിസരം മലിനമാക്കില്ല. ഇന്നത്തെ ഈ അവസ്ഥയിൽ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറൊണ വൈറസിനെതിരെയുള്ള പ്രതിരോധം നമുക്ക് ശുചിത്വത്തിലൂടെ ഒരു പരിധി വരെ ഒഴിവാക്കി നിർത്താം .വീടിനു പുറത്തിറങ്ങാതെയും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകുകയും അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തുപോകേണ്ടി വന്നാൽ മാസ് കുകളും ഉപയോഗിക്കുകയും പരിസരം വൃത്തിയാക്കിയും നാം വൈറസ് വ്യാപനത്തെ തടയാൻ പരമാവധി ശ്രമിക്കുക .ശുചിത്വത്തിലൂടെ നമുക്ക് വീട്ടിലിരുന്ന് ഈ കൊറൊണ പ്രതിസന്ധിക്കെതിരെ പോരാടാം.

പ്രണവ് ശിവൻ
4 C സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം