സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ ;കൊറോണയെ അകറ്റൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കൂ ;കൊറോണയെ അകറ്റൂ


ഇപ്പോൾ ശുചിത്വം എന്ന വാക്കിന് എന്നത്തേക്കാൾ ഏറെ പ്രാധാന്യം ഉണ്ട്. കാരണം കൊറോണ എന്ന മഹാമാരി നമ്മുടെ ദേശത്തെ മാത്രമല്ല ലോകം മുഴുവനും കാർന്നു തിന്നുകയാണ്. പക്ഷെ കൊറോണ എന്നു കേൾക്കുമ്പോൾ നാം ഒട്ടും ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവരും എപ്പോഴും വ്യക്തിശുചിത്വം പാലിക്കണം. സോപ്പുപയോഗിച്ചു കൈകൾ കഴുകിയും മുഖം തൂവാല കൊണ്ടു മറച്ചും എല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെയിരുന്നും കൊറോണയെ പ്രതിരോധിക്കാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. പൊതുസ്ഥലത്തു തുപ്പുകയോ മുഖം മറയ്ക്കാതെ തുമ്മുകയോ ചെയ്യരുത്. മറ്റുള്ളവരിൽ നിന്നും നിശ്ചിത അകലം പാലിക്കണം. ഇങ്ങനെ കൊറോണയെ പോലുള്ള മഹാ വിപത്തുകളെ ഈ ലോകത്തു നിന്നു തന്നെ തുടച്ചു മാറ്റാൻ നമുക്ക് സാധിക്കും.

ആതിര. ബി. എസ്
3 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം