സെന്റ് ജാക്കോബ്സ് എൽ.പി.എസ് മാവിളകടവ്/അക്ഷരവൃക്ഷം/ഓർമ്മക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മക്കാലം

അപ്പ‌ൂസിന് അവധിക്കാലമായാൽ വളരെ സന്തോഷമാണ്. ക‌ൂട്ടര‌ുമൊത്ത് പാടത്തില‌ും പറമ്പില‌ും ഓടിച്ചാടി കളിക്കാം. പ‌ൂമ്പാറ്റയേയ‌ും ത‌ുമ്പിയേയ‌ും പിടിക്കാം. കിളികളോട് കിന്നാരം പറയാം. എന്നാൽ അപ്രതീക്ഷിതമായി കിട്ടിയ ഈ അവധിക്കാലം അവന് ആദ്യം വളരെ വിരസമായിട്ടാണ് തോന്നിയത്. ക്രമേണ അവൻ അവന്റെ വീട്ട‌ുമ‌ുറ്റത്ത് ച‌ുറ്റികറങ്ങാൻ ത‌ുടങ്ങി. അവന്റെ ക‌ൂട്ട‌ുകാരിയായ മിന്ന‌ുവിന്റെ അമ്മ പച്ചക്കറി തോട്ടത്തിൽ നിന്ന‌ും പച്ചക്കറികൾ പറിക്ക‌ുന്നത് കണ്ടപ്പോൾ അവന്റെ മനസ്സില‌ും ഒരാശയം ഉദിച്ച‌ു. എന്റെ വീട്ടില‌ും ഒര‌ു പച്ചക്കറി തോട്ടം നിർമ്മിച്ചാലോ ?

അമ്മയ്‌ക്ക് പ്ന്നെ പച്ചക്കറി വാങ്ങാൻ പോകണ്ടല്ലോ. അങ്ങനെ അവൻ അച്ഛന്റേയ‌ും അമ്മയ‌ുടേയ‌ും സഹായത്താൽ വ‌ീട്ട‌ുമ‌ുറ്റത്ത് നല്ലൊര‌ു പച്ചക്കറിത്തോട്ടം നിർമ്മിച്ച‌ു. എല്ലാ ദിവസവ‌ും രാവിലെ അവൻ പച്ചക്കറി തോട്ടത്തിലെത്തി പച്ചക്കറികളെ പരിചരിക്ക‌ുമായിര‌ുന്ന‌ു. ദിവസങ്ങൾ കടന്ന‌ുപോയി. പച്ചക്കറികളിലെല്ലാം നിറയെ പ‌ൂക്കള‌ും കായ്‌കള‌ും ഉണ്ടായി. അത‌ുകണ്ടപ്പോൾ അവന്റെ സന്തോഷത്തിന് അതിര‌ുണ്ടായിര‌ുന്നില്ല. ക്രമേണ പ‌ൂമ്പാറ്റകള‌ും, ത‌ുമ്പികള‌ും, കിളികള‌ും വിര‌ുന്ന് വന്ന‌ു. അവൻ അവരോട് കിന്നാരം പറയാൻ ത‌ുടങ്ങി. എല്ലാ അവധിക്കാലത്തേയ‌ുംകാൾ ഈ അവധിക്കാലം ക‌ൂട‌ുതൽ സന്തോഷകരമായി അവന് തോന്നി. അവനെ എപ്പോഴ‌ും അട‌ുത്ത് കിട്ടിയ അവന്റെ അമ്മയ്‌ക്ക് അതിലേറെ സന്തോഷമായി.

അലീന ജ‌ൂഡ് ജെ പി
2 സെന്റ് ജേക്കബ്‌സ് എൽ പി എസ് മാവിളക്കടവ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത