സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
REDCROSS
st.josephscghs

അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക , സേവന സന്നദ്ധതയുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക , ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് റെഡ്ക്രോസ് പ്രവർത്തിക്കുന്നത്. കുട്ടികളിൽ സേവനസന്നദ്ധത ഉണ്ടാക്കുന്നതിനാണ് വിദ്യാലയങ്ങളിൽ ജെ.ആർ.സി രൂപീകരിച്ചിരിക്കുന്നത്.8ാം ക്ലാസിലാണ് കേഡറ്റുകളെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷം സി.ലെവൽ പരീക്ഷ എഴുതിയ 20 കുട്ടികളും ഗ്രെയ്സ് മാർക്കിന് അർഹത നേടി. വിദ്യാലയത്തിലെ പാഠ്യേതര പ്രവർത്തനങ്ങളെിലും, ദിനാചരണങ്ങളിലും ജെ.ആർ.സി സജീവമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ജെ.ആർ.സി അംഗങ്ങൾ ഒരുമിച്ച് കൂടുകയും പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു. ഡിസംബർ 12 ന് ഒാഖി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും അവിടുത്തെ ജനങ്ങളെ നേരിട്ട് കാണുകയും സഹായങ്ങൾ നൽകുകയും ചെയ്തു.