സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട് 2023 - 24

Science Club(2023-24)


കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം പരിപോഷിപ്പിക്കുന്നതിനു മായി ശാസ്ത്രഅധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്ര

ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.


ജൂൺ അഞ്ചിന് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുൻ പ്രിൻസിപ്പാൾ ആയിരുന്ന

പി ജെ വർഗീസ് സാർ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.

ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ. ജെറോം അൽഫോൺസ്, സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ ഇ ജയൻ സർ, മുതിർന്ന സയൻസ് അധ്യാപകൻ ബിനു

ആന്റണി എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികേളോട് സംസാരിച്ചു. ബീററ് പ്ലാസ്റ്റിക് പൊലൂഷൻ" ക്യാമ്പയിന്റെ ഭാഗമായി ഉപയോഗശൂന്യമായ പേന സംഭരിക്കുന്നതിന് ;പെൻ ഡിസ്പോസിബിൾ സ്റ്റാൻഡ്, സ്ഥാപിക്കുകയും ചെയ്തു. ജൂൺ 17ന് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ശംഖുംമുഖം ബീച്ച് ക്ലീനിങ് മാലിന്യ സംസ്കരണ അവബോധം കുട്ടികളിൽ വളർത്താൻ ഏറെ സഹായകമായി.

ജൂൺ 26 ,ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, കുട്ടികളുടെയും അധ്യാപകരുടെയും

നേതൃത്വത്തിൽ ‘ഫ്ലാഷ് മോബ് ‘ അവതരിപ്പിക്കുകയും ചെയ്തു. അതിലൂടെ സാമൂഹ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും

നമ്മുടെ കുട്ടികൾക്ക് സാധിച്ചു.

എല്ലാ ക്ലാസിലെയും നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുകയും, 10 /07/ 2023 ൽ, വിവിധ ക്ലബ്ബുകളോടൊപ്പം ശാസ്ത്ര ക്ലബ്ബ്

ഉദ്ഘാടനം നടത്തുകയും ചെയ്തു. അന്നേദിവസം ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച ;കുട്ടി പരീക്ഷണങ്ങൾ; എല്ലാവരിലും കൗതുകം ഉണർത്തുന്ന ഒരു അനുഭവമായിരുന്നു.


ജൂൺ 20, ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ക്ലബ് അംഗങ്ങൾക്ക് വീഡിയോ പ്രദർശനം (മൂൺ എക്സ്പ്ലറേഷൻ) നടത്തുകയും ചാന്ദ്രദിന ക്വിസ്

സംഘടിപ്പിക്കുകയും ചെയ്തു.

ഓഗസ്റ്റ് മാസം നാലാം തീയതി സംഘടിപ്പിച്ച സ്കൂൾ ശാസ്ത്രമേളയിൽ (പ്രഗ്യാൻ - 23) ക്ലബ് അംഗങ്ങളുടെ പങ്കാളിത്തം വളരെ

ശ്രദ്ധേയമായിരുന്നു. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും പ്രശംസനീയമായ

വിജയം കൈവരിക്കുകയും ചെയ്തു .ക്ലബ്ബ് അംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ശാസ്ത്ര മാഗസിൻ

തയ്യാറാക്കാനും കഴിഞ്ഞു.

സെപ്റ്റംബർ മാസം ഇരുപതാം തീയതി കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയവും ബ്രേക്ക് ത്രൂസയൻസ് സൊസൈറ്റിയും

സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ, പത്താംതരത്തിലെ ക്ലബ് അംഗങ്ങൾ പങ്കെടുത്തു. ‘എക്സ്പ്ലറേഷൻ ഓഫ് ദ സൺ ആൻഡ് ഇറ്റ്സ് ഇഫക്ട്

ഓൺ ഹീലിയോസ്ഫിയർ യൂസിങ് ആദിത്യ എൽ വൺ’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ ആർ . സതീഷ് തമ്പി, പ്രിൻസിപ്പൽ

ഇൻവെസ്റ്റിഗേറ്റർ,PAPA- ആദിത്യ എൽ വൺ, ഐ എസ് ആർ ഒ, നയിച്ച ക്ലാസ് കുട്ടികൾക്ക് വിജ്ഞാനപ്രദവും ജിജ്ഞാസഉളവാക്കുന്നതും ആയിരുന്നു.

ശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെയും ശാസ്ത്രമേളയിലെയും വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനദാനം നൽകുകയും ചെയ്തു.

എല്ലാ മാസത്തിലും ക്ലബ്ബ് അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുകയും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങൾ

നടപ്പിലാക്കുകയും ചെയ്തു വരുന്നു.


കൺവീനർ