സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/കൊറോണയും മാനവരാശിയും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും മാനവരാശിയും


തിരക്കേറി പറയുമീ മാനവരാശിതൻ
ജീവിതത്തിലേക്ക് പാഞ്ഞുവന്നോരാഭീകരവിപത്ത്
ഭൂലോകവാസർതൻ ജീവാന്മ തുടിപ്പുകളെ കാർന്നെടുത്ത്
മനുഷ്യജീവിതത്തിൻ താളംതെറ്റിച്ച മഹാമാരി

ഇന്നലകൾതൻ ഓർമ്മകളിലേയ്ക്ക്
കണ്ണോടിച്ചു പോകുന്നിതാ ഞാൻ
ഈ മഹാമാരിതൻ ഭീകരതയ്ക്കുനടുവിൽ
സ്തബ്തനായി നിൽക്കുന്നിതാ ഞാൻ

തിരക്കു നിറഞ്ഞൊരാ വീഥികൾ
ഇന്നിതാ നിശ്ചലം
ദൈവസ്തുതി പാടിയ ആലയങ്ങൾ
ഇന്നിതാ നിശബ്ദം

ലോകരാഷ്ട്രങ്ങൾ കുഴഞ്ഞു നിൽക്കുന്നു
ശാസ്ത്രലോകം പകച്ചുനിൽക്കുന്നു
മാനവരാശി വിറച്ചുനിൽക്കുന്നു
ഈ വ്യാധിതൻ നടുവിൽ

മാനവർ നമ്മൾ
ഒരുമിച്ച് നിന്ന്
അതിജീവിക്കാം ഈ
മഹാമാരിയാം കൊറോണയെ...

മാത്യു ജോസ്ഫ്
10 B സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത