സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/കൊറോണ കീ ജയ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കീ ജയ്

<
ഒരു ദിവസം കുറുക്കച്ചൻ ഒരു വാർത്തയുമായി പുലിക്കുട്ടൻെറ അടുത്തെത്തി . അറിഞ്ഞോ? നാട്ടിൽ മുഴുവൻ ഏതോ രോഗം പടരുകയാ ..... മനുഷ്യരെല്ലാവരും പേടിച്ച് വീട്ടിൽ ഇരിപ്പാണ്.അതു കൊണ്ട് കർഷകന്റെ വീട്ടിലെ കോഴിയെ പിടിക്കാൻ പറ്റിയില്ല . മാത്രമല്ല നാട്ടിൽ പോയാൽ നമുക്ക് രോഗം വന്നാലോ? അതുകൊണ്ട് എത്രയും വേഗം സിംഹ രാജനെ ഈ വിവരം അറിയിക്കണം. കാട്ടിലുള്ള ആരും കുറെ നാളത്തേക്ക് നാട്ടിലൊന്നും പോകരുതെന്ന് പറയിക്കണം. അവർ സിംഹ രാജന്റെ അടുത്തെത്തി വിവരം പറഞ്ഞു." നന്നായി ഈ മനുഷ്യർക്ക് എന്തൊരു അഹങ്കാരം ആയിരുന്നു. ഒരു കുഞ്ഞു ജീവിയെ പേടിച്ച് ആണല്ലോ ഇവർ ഒളിച്ചിരിക്കുന്നത്? അങ്ങനെ തന്നെ വേണം. സിംഹ രാജൻ വിവരം വിളംബരം ചെയ്യാൻ ആനയേയും കുരങ്ങനേയും ഏർപ്പെടുത്തി. ആനയുടെ പുറത്തിരുന്ന് കുരങ്ങൻ കാടു മുഴുവൻ വാർത്ത എത്തിച്ചു. മൃഗങ്ങൾ പരസ്പരം മനുഷ്യനെ കളിയാക്കി ചിരിച്ചു. ഇനിയെങ്കിലും കുറച്ചു നാൾ ഇവരുടെ ശല്യമില്ലാതെ ഈ കാട്ടിൽ സ്വൈര്യമായി വിഹരിക്കാമല്ലോ അവർ ആനന്ദത്തോടെ ആർപ്പുവിളിച്ചു " കൊറോണാ കീ ജയ്"

അനഘ
3 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ