സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട/അക്ഷരവൃക്ഷം/മരണവും കാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
മരണവും കാത്ത്

ജീവിതത്തെ കുറിച്ച് ഇത്ര ഗൗരവത്തിൽ ഞാനിത് വരെ ചിന്തിച്ചിരുന്നില്ല. മറ്റുള്ളവരെ എങ്ങനെയൊക്കെ വേദനിപ്പിക്കണം, എതൊക്കെ രീതിയിൽ  ഉപദ്രവിക്കാൻ കഴിയു അത് മാത്രമായിരുന്നു എൻ്റെ ചിന്ത. മറ്റുള്ളവർ വേദനിക്കുമ്പോൾ അവർ പൊട്ടിപൊട്ടി കരയുമ്പോൾ ഞാനനുഭവിച്ച സുഖം ഏങ്ങനെ വാക്കുകളിൽ ഒതുക്കാൻ കഴിയും?  അമേലു ഹൈദരാബാദിൽ നിന്ന് വിളിച്ചു. അവൻ കേരളത്തിലേയ്ക്കു വരുന്നുണ്ടെന്ന് അറിയിച്ചിരുന്നു. അതിൽ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല..........

അയാൾ വരുന്നതെന്തിനാണെന്നെനിയ്ക്ക് അറിയാമായിരുന്നു. ലോകത്തിൻ്റെ ഏതെങ്കിലും ഒരു കോണിൽ ഒരു ഭീകര സ്ഫോടനം ഇല്ലെങ്കിൽ വലിയ ഒരു ദുരന്തം. എന്തെങ്കിലും ഒരു പദ്ധതിയുണ്ടാവും. മുഹമ്മദും റിയാസും ശേഖറുമൊക്കെ അവനോടൊപ്പമുണ്ടാവും. അവരെന്തിനാണ് ഇങ്ങനെ ദുരന്തമുണ്ടാക്കുന്നത് എന്ന് ഞാനിത് വരെ ചിന്തിച്ചിരുന്നില്ല. അവർക്കൊക്കെ എന്തെങ്കിലും ലക്ഷ്യം കാണും, അത് എന്തോ അവട്ടെ ഞാനതിൽ പങ്കാളിയാവുകയാണ് പതിവ്. അവർ വലിയ ദുരന്തം ഉണ്ടാക്കുമ്പോൾ, അതിൽ പങ്കാളിയായി അവർ കൊണ്ടുവരുന്ന വലിയ തുക കൊണ്ട് ഒന്ന് രണ്ട് മാസം അടിച്ച് പൊളിക്കുക. ജീവിതം ആനന്ദിക്കാനും ആഹ്ലാദിക്കാനുമുള്ളതല്ലെ..… പിന്നെന്തിനത് വേസ്റ്റാക്കണം?

ഒരോ നിമിഷവും വിലപ്പെട്ടതാണ്. ദിവസത്തിൽ 24 മണിക്കൂർ മാത്രമെയുള്ളു. അതിൽ പാതി ഉറങ്ങി നമ്മൾ കളയുകയാണ്. എന്തിനാണ് ഉറങ്ങുന്നത്? എപ്പോഴും ഉണർന്നിരിക്കണം!! അക്ര മോൽസുകരാവണം. ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം ഒരു പോലീസ് കാരനെയെങ്കിലും ബുദ്ധിമുട്ടിക്കണം. മറ്റുള്ളവരുടെ വേദനകളിലായിരുന്നു ഞാനെൻ്റെ സുഖം കണ്ടെത്തിയിരുന്നത്. ഒരിക്കൽ ഒരു യുവതി എന്നോട് ചോദിച്ചു നിങ്ങൾക്കെങ്ങനെ ഇങ്ങനെ ക്രൂരനാവാൻ കഴിയുന്നു. ചിരിച്ച് കൊണ്ട് അവളുടെ മുടി പിടിച്ച് കൊലപ്പെടുത്തുമ്പോഴും ഞാൻ ചിരിക്കുകയായിരുന്നു. അതെ, എൻ്റെ സന്തോഷം തന്നെയാണ് എൻ്റെ ജീവിതമെന്നാണ് ഞാൻ പഠിച്ച് വെച്ച പാഠം. അത് അരെങ്കിലും പറഞ്ഞാൽ തിരുത്താൻ കഴിയുമായിരുന്നില്ല. ദാ വീണ്ടും അവൻ്റെ ഫോൺ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ നീ ചെയ്തൊ ? പിന്നല്ലാതെ അതൊക്കെ ഭംഗിയായി ചെയ്ത് തീർത്തു. ആർക്കും ഒരു സംശയത്തിനും ഇട നൽകാതെ.........

അവർ ഒരുമിച്ച് പിടഞ്ഞ് വീഴുന്നത് നേരിൽ കാണാൻ ഞാനെതായാലും നിൽക്കുന്നില്ല. എതെങ്കിലും വലിയ ഹോട്ടലിൽ ശീതികരിച്ച മുറിയിൽ ഒരു ബിയർ പൊട്ടിച്ച് വായിലേക്ക് ഒഴിച്ച് ടിവിക്ക് മുൻപിൽ ഇരുന്നു വേണം അത് കാണേണ്ടത്. സുഹൃത്തുക്കളുടെ തോളിൽ തോൾ ചേർന്ന് നിന്ന് കൊണ്ട് ദുരന്തമുഖം കാണണം. ഡൽഹിയിലെ തണുപ്പിലേക്ക് ഞങ്ങൾ എല്ലാവരും എത്തിയിരുന്നു. എന്താണെന്നറിയില്ല രണ്ടുദിവസമായി വല്ലാത്തൊരു ചുമ എൻറെ സുഹൃത്തുക്കൾക്കും ചുമയും വിയർക്കുന്നുണ്ട്. ടിവി കാണുക തന്നെ, ആ ദുരന്തം കാണുമ്പോൾ ചുമയ്ക്ക് നേരിയ വ്യത്യാസം വന്നാലായി. ടിവി തുറക്കാൻ റിമോട്ട് കയ്യിൽ എടുത്ത് ഓൺ ആക്കിയപ്പോൾ വിറങ്ങലിക്കുന്ന കാഴ്ചകളായിരുന്നു. ആയിരക്കണക്കായ ആളുകൾ ചുമച്ച് ചുമച്ച് മരിച്ചുവീഴുന്നു. കൊറോണ എന്ന മഹാമാരിയാണത്രെ ഒരുനിമിഷം ഞാനൊന്ന് ഭയന്നുപോയി. മുഹമ്മദ് വന്നത് ഇറ്റലിയിൽ നിന്നാണ് രണ്ട് രാവും പകലും ഞാൻ അവനോടൊപ്പം ആയിരുന്നല്ലോ... അവൻ ആകെ മാറിയിരുന്നു. പരവശമായ മുഖം,കണ്ണുകൾ ഇറുങ്ങിയിരിക്കുന്നു, കൈകൾ വല്ലാതെ ശോഷിച്ചിട്ടുണ്ട്. അതേ അവനിതാ മരണത്തിലേക്ക് കീഴ്പ്പെടുകയാണ്. അവൻറെ കരങ്ങൾ തൊട്ടുനോക്കിയപ്പോൾ വല്ലാത്ത മരവിപ്പ്. ഹോ!പെട്ടെന്ന് കൈ ഞാൻ പിൻവലിച്ചു. അതെ ആ മാരകരോഗം എന്നെയും പിടികൂടിയിരിക്കുന്നു. അതെ ഞാൻ മരണത്തിന് കീഴടങ്ങുകയാണ്. ഈ ലോകത്തിന് ഒരു നന്മ പോലും ചെയ്യാനാവാതെ ഞാൻ കാരണം പിടഞ്ഞുവീണ ആയിരങ്ങളുടെ മുഖം ഓർമ്മകളിലൂടെ കടന്നുപോയി....... കണ്ണ് തുറക്കാൻ കഴിയുന്നില്ല...... ഞാനും മരണത്തിന് കീഴടങ്ങുകയാണ്. തികഞ്ഞ കുറ്റബോധത്തോടെ......

ശിവാനി ഏ ജി
IX D സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ