സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ തിരിച്ചറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ തിരിച്ചറിവുകൾ
             ജീവിതത്തിലെ വലിയൊരു പഠനകാലത്തുകൂടിയാണ് ഞാൻ കടന്നുപോകുന്നത് .എന്റെ ജീവിതത്തിൽ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം ഇരുന്ന് കണ്ടു, ആരോഗ്യ മന്ത്രിയെ കണ്ടു, അവർ പറയുന്നത് ശ്രദ്ധയോടെ കേട്ടു, ആശങ്കയുടെ നാളുകളിൽ അതിജീവനത്തിന്റെ വാക്കുകൾ ആശ്രയമായി, ലോക്ക് ഡൌൺ യെന്ന പുതിയ വാക്ക് പരിചയപ്പെട്ടു  ഈ ഭൂമിയുടെ നിയന്ത്രണം തന്റെ കൈയിൽ ആണ് യെന്നു അവകാശപെട്ട മനുഷ്യന്റെ നിസ്സഹായത എന്നിൽ അങ്കലാപ്പ് ഉളവാക്കി അതോടപ്പം ചില തിരിച്ചറിവുകൾ അനാവശ്യമായ നമ്മുടെ ഒരുപാട് ശീലങ്ങളെ പറ്റി, ആവശ്യമിലാത്ത നമ്മുടെ യാത്രകൾ, ഹോട്ടൽ ഭക്ഷണം, മരുന്നുകൾ കഴിക്കുന്ന ശീലം, അലഞ്ഞു നടക്കുന്ന ശീലം  ഇന്നു യെന്നിക്കു പച്ചക്കറികൾ നടാൻ അറിയാം, തെഴുത്തു വൃത്തിയാകുന്നത് യെങ്ങനെ യെന്നറിയാം, തോട്ടി കെട്ടി പേരക്കയും മാങ്ങയും പറിക്കാൻ അറിയാം ദൈനംദിന ജീവിതത്തിനു ആവശ്യമായ ഒരുപാട് കാര്യങ്ങൾ അറിയുന്നു. മനുഷ്യന്റെ ബോധ്പ്പൂർവ്വമായ മലിനീകരണം ഇല്ലാത്ത പ്രകൃതിയിൽ കിളികളുടെ സംഗീതം ആസ്വദിച്ചു. കാതടപ്പിക്കുന്ന ഹോൺ ശബ്ദം ഇല്ലാത്ത റൈഡുകളിൽ കര്മനിരതരായ പോലീസുകാർ, ആരോഗ്യപ്രവർത്തകർ. ഏതു തരം നിയമങ്ങളും മറ്റുളവർക്കുമാത്രം ഉള്ളതെന്ന എന്റെ മനോഭാവത്തിൽ മാറ്റമുണ്ടായി. നാടിന്റെ നിയമ സംവിധാനങ്ങൾ അനുസരിക്കുന്നത് അഭിമാനമായി തോന്നിയ ദിവസങ്ങൾ. ഒരുപാട് വിധത്തിലുള്ള മനുഷ്യന്റെ ചൂഷണങ്ങൾക്ക് അവധിനൽകിയ ഒരു കൊറോണ കാലം (Covid -19)അതിജീവനത്തിന്റെ പാത യിൽ മനുഷ്യ രാശിയുടെ തിരിച്ചറിവിന് ദീര്ഗായുസ് ഉണ്ടായാൽ മാത്രം മതി യെന്ന പ്രാർത്ഥനയോടെ............ 
ആസാദ് കെ ആർ
9 A സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം